ന്യൂഡൽഹി : ഓണം ആഘോഷിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ സങ്കടപ്പെടുത്തുന്ന ഒരു അറിയിപ്പാണ് ഇപ്പോൾ വരുന്നത്. ഓണത്തിന് ഡൽഹിയിൽ നിന്നും നാട്ടിലേക്ക് എത്തണമെങ്കിൽ അധിക ക്യാഷ് ചിലവഴിക്കേണ്ടി വരും. ഓണക്കാലത്തു ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രച്ചെലവ് ഇരട്ടിയിലേറെയായി. നാലംഗ കുടുംബത്തിന് ഓണക്കാലത്ത് നാട്ടിൽ പോയിവരാൻ 50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണു ഒടുക്കേണ്ടി വരുക. ട്രെയിനിൽ ടിക്കറ്റ് കിട്ടാനില്ലാത്തതിനൊപ്പം വിമാന യാത്രാനിരക്ക് ഇരട്ടിയിലേറെ വർധിച്ചതുമാണു തിരിച്ചടിയായത്. ഡൽഹിക്കു പുറമേ ഉത്തരേന്ത്യയിലെ മറ്റും നഗരങ്ങളിൽ താമസിക്കുന്ന

