തലസ്ഥാനത്തെ അരുംകൊല; അതും ഈ പട്ടാപ്പകൽ; അയൽവാസികൾ തമ്മിലുള്ള അതിർത്തിത്തർക്കം, വിശാഖിനെ ആക്രമിച്ചത് കാറിലെത്തിയ സംഘം

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ ഞായറാഴ്ച ഉച്ചയോടെ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. വിശാഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. പ്രശ്‌നങ്ങളുടെ ഭാഗമായി പ്രദീപിനെ ഇപ്പോൾ കൊല്ലപ്പെട്ട വിശാഖ് ആക്രമിക്കുകയും അതിന്റെ പേരിൽ ജയിലിൽ പോകുകയും ചെയ്തിരുന്നു. പിന്നീടും ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകുകയും വിശാഖ് മലയൻകീഴുള്ള ഒരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായാണ് വിശാഖ് പാൽകുളങ്ങരയിലെ വീട്ടിലെത്തിയത്. അപ്പോഴാണ് പ്രദീപിന്റെ

പണം അയച്ചാൽ ലഹരി എത്തും; ലൊക്കേഷൻ പങ്കിട്ട് മയക്കുമരുന്ന് വിതരണം, ‘ഓപ്പറേഷൻ തൂഫാനിൽ’ അധ്യാപികയും കുടുങ്ങി.

A teacher involved in an alleged drug-related case faces suspension following an investigation.

വടകര : സംസ്ഥാനത്ത് ലഹരിക്കടത്ത് കേസിലെ അന്വേഷണം വ്യാപിക്കുന്നതിനിടെ, വടകരയിൽ നടന്ന ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിൽ . പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ് കാവ്യയും ഇടപാടിൽ കണ്ണിയാണെന്ന് മനസിലായത്. എംഡിഎംഎ ആവശ്യമുള്ളവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതായി തെളിഞ്ഞു. വാങ്ങുന്നവരുമായി നേരിട്ടു ബന്ധമില്ലാത്ത കാവ്യ സാധനം ലഭ്യമാകുന്ന ലൊക്കേഷൻ അയച്ചു

കാനഡയിൽ ഇന്ത്യൻ യുവതിയെ ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 22കാരനായ പങ്കാളി അറസ്റ്റിൽ

Indian woman killed in a suspected strangulation incident in Edmonton, Canada

ഒട്ടാവ: കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി . പഞ്ചാബിലെ ലുധിയാന സ്വദേശിയായ ദമൻപ്രീത് കൗറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയായ 22 വയസുകാരൻ റിതീഷ് കുമാറിനെ എഡ്മണ്ടൺ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായ് ഒമ്പത് വ്യാഴാഴ്ച വൈകിട്ട് 6.44നാണ് സംഭവം നടന്നത്. എഡ്മണ്ടണിലെ സിൽവർബെറിയിലുള്ള വസതിയിൽ ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലായ് 12ന് മരണത്തിന് കീഴടങ്ങി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.അന്വേഷണസമയത്ത് മരണകാരണം

തലസ്ഥാനത്തെ നടുക്കി വന്‍ ഹണിട്രാപ്പ്; ബിസിനസുകാരനില്‍ നിന്ന് 5 കോടി തട്ടിയ സംഘം വലയില്‍; ഭാര്യയെ സെക്‌സ് റാക്കറ്റിന് വില്‍ക്കുമെന്നും കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണി; ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്‌

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വീണ്ടുമൊരു വന്‍ ഹണിട്രാപ്പ് തട്ടിപ്പ് കൂടെ പുറത്തുവന്നു. സ്വകാര്യ കമ്പനി ഡയറക്ടറായ യുവാവിനെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപയും ആഡംബര വസ്തുവകകളും തട്ടിയെടുത്ത സംഘത്തിനെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷ്, ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവരടങ്ങുന്ന നാലംഗ സംഘത്തിനെതിരെയാണ് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാവുമായി പരസ്പര സമ്മതത്തോടെയുണ്ടായ ശാരീരിക ബന്ധത്തിന് ശേഷം റോഷ്‌നി ഒരു ആണ്‍കുഞ്ഞിന് ജന്മം

മലയാളി വിദ്യാർഥിയുടെ ക്രൂര കൊലപാതകം; സാവര്യയ്ക്ക് നേരെ അതിക്രൂര മർദനം, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

Savarya Basanth postmortem report

ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് (22) കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതശരീരം നാട്ടിലെത്തിച്ചതിന് ശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തി. ഇതിന്റെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറി. അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജിൽ നിന്ന് റിപ്പോർട്ട് നൽകും. ഉസ്‌ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ബന്ധുക്കൾക്കു കിട്ടിയിട്ടില്ല. ആ രാജ്യത്തെ നടപടിക്രമം പ്രകാരം മൂന്നുമാസത്തിനുശേഷമേ

പീഡനശ്രമം എതിർത്ത യുവതി; കുടുംബത്തെ 20 കിലോമീറ്റർ പിന്തുടർന്ന് ആക്രമണം, കാർ തകർത്തു, ആറുപേർ കസ്റ്റഡിയിൽ!

Car damaged after Nashik Igatpuri attack video goes viral

നാസിക് : വിനോദയാത്രയ്ക്കിടെ പീഡനശ്രമം എതിർത്ത യുവതിയെയും കുടുംബത്തെയും യുവാക്കളുടെ സംഘം 20 കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഇഗത്പുരിയിലുള്ള ബാവ്‌ലി ഡാം വെള്ളച്ചാട്ടത്തിനു സമീപമാണ് സംഭവം. കേസിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ചും വെള്ളത്തിൽ കളിച്ചും സമയം ചെലവഴിച്ച ശേഷം മടങ്ങാൻ ഒരുങ്ങവെ, അവിടെയുണ്ടായിരുന്ന രണ്ടു യുവാക്കൾ യുവതിയെ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് പരാതി. വിസിലടിച്ചും അശ്ലീലവാക്കുകൾ പറഞ്ഞും യുവാക്കൾ പെരുമാറിയതോടെ

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യുട്യൂബർ കുടുങ്ങിയോ? രാജൻ ജോസഫ് അറസ്റ്റിൽ

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടർന്നുള്ള കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പോലീസ് എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ യൂട്യൂബിലൂടെ വീഡിയോ ചെയ്തുവെന്ന് കാണിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മ പോലീസിൽ പരാതി നൽകിയത്. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രാജൻ ജോസഫിനെതിരേ കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പോലീസ് പിടികൂടിയത്. പോലീസ് സ്റ്റേഷനിൽ എത്താനോ ഹാജരാകാനോ

നാല് ദിവസമായി മൂന്നംഗ കുടുംബത്തെ കാണാനില്ല: അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി.  വാണിയംകുളം ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതാകുന്നത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ അയൽവാസികളെ അറിയിച്ചത്.  എന്നാൽ, ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞതോടെ അയൽവാസികൾ മറ്റ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഷൊർണൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

മൂക്കുത്തിക്കായി കൊല; കത്തിച്ച മൃതദേഹം കുഴിച്ചിട്ടു, 19 വയസുകാരൻ കുടുങ്ങിയത് പോലീസ് അന്വേഷണത്തിൽ

കൊഴിഞ്ഞാമ്പാറ : അരപ്പവന്റെ മൂക്കുത്തിക്കായി 66-കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കുളിമുറിയിലിട്ട് കുഴിച്ചുമൂടി 19 വയസുകാരൻ. വടകരപ്പതി ആട്ടയാമ്പതി ന്യൂകോളനിയിൽ താമസിക്കുന്ന സരസാളാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ എസ്. ഉദയകുമാറിനെ (19) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തു. പകുതി കത്തിയ ശരീരാവശിഷ്ടങ്ങൾ വീടിൻറെ പരിസരത്ത് നിന്നും പോലീസ് കണ്ടെടുത്തു. ജൂൺ പത്തുമുതൽ സരസാളിനെ കാണാനില്ലെന്ന് തമിഴ്നാട്ടിൽ താമസിക്കുന്ന മകൾ ബേബി 12ന് പരാതി നൽകിയിരുന്നു. പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആട്ടയാമ്പതി

66 കിലോ കഞ്ചാവുമായി ട്രെയിൻ അരമണിക്കൂർ നേരത്തേയെത്തി

കോട്ടയം: പുണെ എക്സ്പ്രസിൽ പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിൽ 66 കിലോ കഞ്ചാവുമായി സഹോദരങ്ങളടക്കം 3 ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. മൂർഷിദാബാദ് സ്വദേശികളായ എസ്.കെ.ഹസിബുൽ (20), റുബെൽ മൊണ്ടാൽ (28) എന്നിവരാണ് പിടിയിലായത്. കന്യാകുമാരിക്കു പോകുന്ന പുണെ എക്സ്പ്രസിന്റെ ശുചിമുറിയിലും കംപാർട്മെന്റിലുമായി 3 ചാക്കിലായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഏകദോശം 19.8 ലക്ഷം രൂപയാണ് ഇതിൻറെ വില. രാവിലെ 5.10ന് എത്തേണ്ട പുണെ എക്സ്പ്രസ് ഇന്നലെ അരമണിക്കൂറോളം നേരത്തേയാണ് എത്തിയത്. റെയിൽവേ പൊലീസിന്റെ പരിശോധനയ്ക്കിടെ ശുചിമുറിക്കു സമീപത്തായി