മതംമാറ്റ സമ്മർദ്ദവും അതിക്രൂര മർദ്ദനവും? ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവര്യ ബസന്തിന്റെ കേസ് ക്രൈംബ്രാഞ്ചിലേക്ക്

ഹരിപ്പാട്:  ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവര്യ ബസന്തിന്റെ (22) കേസ്  ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദേശത്തുവെച്ച് നടന്ന കൊലപാതകമായതിനാൽ ലോക്കൽ പോലീസിന്റെ അന്വേഷണ പരിമിതികൾ കണക്കിലെടുത്താണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സാവരിയയുടെ ഹരിപ്പാട്ടുള്ള വീട് സന്ദർശിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിലാണ് സാവരിയ ക്രൂരമായ മർദ്ദനത്തിന് ഇരയായതായി വ്യക്തമാകുന്നത്. ലാപ്ടോപ്പുകൊണ്ട് തലയ്ക്ക് പിന്നിൽ ശക്തമായി അടിയേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടംബങ്ങളുടെ ആരോപണം. സാവരിയയുടെ ശരീരത്തിൽ കാൽപാദം

ടൈപ്പിങ് പിഴവ് ചൂണ്ടിക്കാട്ടി അറസ്റ്റ് റദ്ദാക്കി ജാമ്യം നൽകാൻ സാധിക്കുമോ? സുപ്രീംകോടതി വിശാലബെഞ്ചിന് വിടും

ന്യൂഡൽഹി: അറസ്റ്റ് മെമ്മോയിൽ വകുപ്പ് തെറ്റായി എഴുതിയെന്നതിനാൽമാത്രം അറസ്റ്റുതന്നെ റദ്ദാക്കി ജാമ്യം നൽകുന്നത് ശരിയാണോയെന്ന വിഷയമാണ് വിശാലബെഞ്ചിലേക്ക് സുപ്രീംകോടതി വിടുന്നത്. മേഘാലയയിലെ ‘ഹണിമൂൺ കൊലക്കേസു’മായി ബന്ധപ്പെട്ടാണിത്. ബിസിനസുകാരനായ രാജാ രഘുവംശിയെ 2025 മേയിൽ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോനം രഘുവംശിയുടെ ജാമ്യം ശരിവെച്ച മേഘാലയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിലെത്തിയിരുന്നു. ഞെട്ടിക്കുന്ന ഒരു കൊലപാതകക്കേസിൽ അറസ്റ്റ് മെമ്മോയിലെ ടൈപ്പിങ് പിഴവ് ചൂണ്ടിക്കാട്ടി അറസ്റ്റ് റദ്ദാക്കി ജാമ്യം നൽകാൻ സാധിക്കുമോയെന്ന് മേഘാലയ സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ

ആഡംബര ഹോട്ടലുകളെ കബളിപ്പിക്കുന്നത് പതിവ്; പ്രചോദനം ചാൾസ് ശോഭരാജ്, പ്രതി പിടിയിൽ

റായ്പുർ:  മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോൺ പിടിയിൽ. റായ്പുരിലെ ഹയാത് ഹോട്ടലിൽനിന്ന് 63,755 രൂപയുടെ ബില്ലടയ്ക്കാതെ ഇയാൾ മുങ്ങിയിരുന്നു. ഏകദേശം 1.48 ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ്പും ഇയാൾ മോഷ്ടിച്ചു. ഹോട്ടലധികൃതർ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടൂറിസ്റ്റ് ഗൈഡ്, അധ്യാപകൻ, യോഗ പരിശീലകൻ എന്നിങ്ങനെയാണ് പ്രതി ആഡംബര ഹോട്ടലുകളിൽ എത്തിയിരുന്നത്. വ്യാജ തിരിച്ചറിയൽ രേഖയുമായാണ് ഹോട്ടലുകളിലെത്തുന്നത്. ഹോട്ടൽ ജീവനക്കാരെ ആകർഷിക്കുന്ന തരത്തിൽ വളരെ മാന്യമായ രീതിയിലായിരുന്നു ഇയാളുടെ ഇടപെടൽ.

കോഴിക്കോട്ട് യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; സ്ത്രീകളടക്കം ആറുപേർ പോലീസ് വലയിൽ

കോഴിക്കോട് : ഓട്ടോറിക്ഷയിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ കവർച്ചാ സംഘത്തെ കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. റഹ്മത്ത്, അനിൽ കുമാർ, സുഹറ, അയിഷ, സൗദ, സുബിരാജ് എന്നിവരാണ് പോലീസിന്റെ വലയിലായത്. കുന്ദമംഗലം സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പുതിയ ബസ്സ്റ്റാന്റ് ബിൽഡിങ്ങിലെ ക്ലീനിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് യുവതിയെ പ്രതികൾ നിർബന്ധിച്ച് തങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടയിൽ യുവതിയെ ഭീഷണിപ്പെടുത്തുകയും

കുറ്റിപ്പുറത്തെ ആ പഴയ മോഷണം വിനയായി; അത്തിപ്പറ്റയിലെ ‘ചെമ്പ് കള്ളന്മാർ’ ഒടുവിൽ വലയിൽ

മലപ്പുറം : അത്തിപ്പറ്റ, പുന്നാംചോല മേഖലകളിൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ മോഷണപരമ്പരയിലെ നാലംഗസംഘത്തെ വളാഞ്ചേരി പോലീസും, ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്​സ്​ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമും ചേർന്ന് പിടികൂടി. വീടുകളിൽ കയറി വിലപിടിപ്പുള്ള വലിയ ചെമ്പ് പാത്രങ്ങളും ചെമ്പ് വയറുകളും മോഷണം നടത്തുന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന രീതി. അത്തിപ്പറ്റ സ്വദേശിയായ പട്ടന്മാര് തൊടിയിൽ ജാഫർ അലി എന്നയാളാണ് ഈ സംഘത്തിൽ മോഷണങ്ങൾ നടത്തിയിരുന്നത്. ഇയാൾ മോഷ്ടിച്ചുകൊണ്ടുവരുന്ന സാധനങ്ങൾ വളാഞ്ചേരി, കുളത്തൂർ ഭാഗങ്ങളിലെത്തിച്ച്

വർക്കലയിൽ നവവധു ചികിത്സയിലിരിക്കെ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തിരുവനതപുരം : വർക്കല വെട്ടൂർ റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ നാസിയ (19) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ നാസിയയെ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിരയിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ എത്തിച്ചു. പിന്നീട് ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും, വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മേയ് 10-നായിരുന്നു കൊല്ലം പരവൂർ

സർക്കാർ ജോലിക്കായി അമ്മയെ കൊന്നു: മകൾ പിടിയിൽ

ജയ്പൂർ: ആശ്രിതനിയമനത്തിലൂടെ ഗവൺമെന്റ് ജോലി ലഭിക്കുന്നതിന് ബന്ധുക്കളോടൊപ്പം അമ്മയെ കൊലപ്പെടുത്തിയ ആയുഷിയും (23) അറസ്റ്റിൽ. പ്രതാപ് നഗർ സ്വദേശിയായ നീരജ് ശർമ്മയെ (45) കൊലപ്പെടുത്തിയ കേസിലാണ് യുവതിയും ബന്ധുക്കളുമാണ് അറസ്റ്റിലായത്. നീരജയുടെ സഹോദരൻ രാകേശിന് തോന്നിയ സംശയത്തിലാണ് യുവതി പിടിയിലാവുന്നത്. അപകടമരണമാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അമ്മയെ കൊല്ലാനായി ഏഴ് ലക്ഷം രൂപയാണ് ആയുഷി ചെലവാക്കിയത്. സംഭവത്തിൽ ആയുഷി‌യ്‌ക്ക് പുറമെ ആറ്

ഷിമോഗയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ഷിമോഗ: കർണാടകയിലെ ഷിമോഗയിൽ പത്തു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി . ഇന്ന് (തിങ്കളാഴ്ച) രാവിലെയാണ് കുഞ്ഞിനെ ആളൊഴിഞ്ഞ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.​കണ്ടെത്തുമ്പോൾ ശാരീരികമായ ചില അവശതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ തന്നെ ഷിമോഗയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി .നിലവിൽ കുഞ്ഞുങ്ങൾക്കുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തിൽ (ICU) വിദഗ്ധ പരിചരണത്തിലാണ് കുഞ്ഞുള്ളത് . കുഞ്ഞിൻ്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

ചെന്താമരക്കുള്ള ശിക്ഷ എന്ത്? വിധി ഇന്ന്

പാലക്കാട്:നെന്മാറഇരട്ടക്കൊലപാതകക്കേസിൽ, ഏകപ്രതിയും അയൽവാസിയുമായ ചെന്താമരയ്ക്കുള്ള ശിക്ഷ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇന്ന് വിധിക്കും. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവേയാണിത്. സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2019 ആഗസ്റ്റ് 31നാണ് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27ന് ബോയൻ കോളനിയിലെത്തിയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സജിതയോടും അവരുടെ കുടുംബത്തോടുമുള്ള വിരോധമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സ്കൂൾ കൗൺസിലിംഗിനിടെ ആ ഒമ്പതാം ക്ലാസുകാരി തുറന്നുപറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടി; പത്തനംതിട്ടയിൽ പുറത്തുവന്നത് നടുക്കുന്ന വിവരം!

പത്തനംതിട്ട : പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പത്തു  പേർ  പ്രതികളാണെന്നാണ് പ്രാഥമിക സൂചനകൾ . ഇതിൽ ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസ് ​രജിസ്റ്റർ ചെയ്തു.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി താൻ നേരിട്ട പീഡനവിവരം തുറന്ന് പറഞ്ഞത് .സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം നടന്നതെന്നാണ് കുട്ടിയുടെ മൊഴി. നിലവിൽ ഈ പെൺകുട്ടി ഉൾപ്പെടെ അഞ്ച്