പാലക്കാട്:നെന്മാറഇരട്ടക്കൊലപാതകക്കേസിൽ, ഏകപ്രതിയും അയൽവാസിയുമായ ചെന്താമരയ്ക്കുള്ള ശിക്ഷ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇന്ന് വിധിക്കും.
മൂക്കുത്തിക്കായി കൊല; കത്തിച്ച മൃതദേഹം കുഴിച്ചിട്ടു, 19 വയസുകാരൻ കുടുങ്ങിയത് പോലീസ് അന്വേഷണത്തിൽ
നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവേയാണിത്.
സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
പീഡനശ്രമം എതിർത്ത യുവതി; കുടുംബത്തെ 20 കിലോമീറ്റർ പിന്തുടർന്ന് ആക്രമണം, കാർ തകർത്തു, ആറുപേർ കസ്റ്റഡിയിൽ!
2019 ആഗസ്റ്റ് 31നാണ് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27ന് ബോയൻ കോളനിയിലെത്തിയാണ് ഇരട്ടക്കൊലപാതകം നടത്തിയത്.
സജിതയോടും അവരുടെ കുടുംബത്തോടുമുള്ള വിരോധമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് കോളനിയിൽ എത്തിയതടക്കം പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയാണ് ഉണ്ടായത്.
സജിത വധക്കേസിൽ വിധി പറഞ്ഞ ജഡ്ജി കൊന്നത്ത് ജോർജ് മുമ്പാകെയാണ് വിചാരണ. ആലത്തൂർ ഡിവൈ.എസ്പിയായിരുന്ന എൻ.മുരളീധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.









