ഇന്ന് കേരളം ഉണർന്നത് മഴയിൽ വിറങ്ങലിച്ച് ; 2018 ആവർത്തിക്കുമോ? മഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ഇതൊക്കെ!

കേരളത്തിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലും രക്ഷാപ്രവർത്തനവും

ഇന്ന് രാവിലെ മുതൽ കേരളത്തിൽ നടക്കുന്നത് ഒരു സാധാരണ മഴയല്ല. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ, ആറ് പേർക്ക് ജീവൻ നഷ്ടമായി, പല ജില്ലകളിലും റെഡ് അലർട്ട് ആണ്. എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ഇത്ര ശക്തമായി മഴ പെയ്യുന്നത്, സർക്കാർ എന്ത് മുൻകരുതലാണ് എടുത്തത്… 2018 ലെ പ്രളയം മുന്നിൽ ഉള്ളപ്പോൾ ഇന്നത്തെ ഈ മഴയുടെ വാർത്തകൾ സാധാരണ വാർത്തകൾ പോലെ വായിച്ചു തള്ളാൻ സാധിക്കില്ല. “മംഗളം ടീവി ഓപ്പൺ ടാൽക്കിൽ ഇന്ന് മൂന്ന് കാര്യങ്ങൾ നോക്കാം,

കാലാവസ്ഥാ വ്യതിയാനവും ആവർത്തിക്കുന്ന ദുരന്തങ്ങളും: കേരളം ഇനിയെങ്കിലും പഠിക്കുമോ? സിസ്‌റ്റം വൻ പരാജയം ആ മുന്നറിയിപ്പ് കേരളം അവഗണിച്ചു. ഇത് വരുത്തി വച്ച കെടുതിയെന്ന് പരിസ്ഥിതി ഗവേഷകൻ ഡോ സുഭാഷ് ചന്ദ്രബോസ്

” സിസ്റ്റം വൻ പരാജയം , ലഭിച്ച മുന്നറിയിപ്പുകൾ കേരളം വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ല. ഇന്ന് നമ്മൾ നേരിടുന്ന കെടുതികൾക്ക് പിന്നിൽ ഇത്തരം വീഴ്ചകളും കാരണമായിട്ടുണ്ട്,” എന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള ജലനിധി മുൻ ഡയറക്ടറുമായ ഡോ. വി. സുഭാഷ് ചന്ദ്രബോസ് മംഗളം ടിവിയോട് പറയുന്നു . കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലുകളും ഒരുമിച്ച് സൃഷ്ടിക്കുന്ന വെല്ലുവിളികളെ കേരളം കൂടുതൽ ഗൗരവത്തോടെ കാണേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2018ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ കാലാവസ്ഥയിൽ

ദേശീയ അന്വേഷണ ഏജന്‍സിയുടെ ‘ഇതിഹാസ നക്ഷത്രം’: വിജയ് സാഖറെയ്ക്കും ഡിജിപി പദവി; ഡിസംബറിലെ തീരുമാനം മാധ്യമങ്ങളറിയാതെ

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണമടക്കം രാജ്യത്തെ നടുക്കിയ നിരവധി നിര്‍ണ്ണായക കേസുകള്‍ അന്വേഷിച്ച് ദേശീയ ശ്രദ്ധനേടിയ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിജയ് സാഖറെയ്ക്കും ഡിജിപി പദവി. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ദേശീയ അന്വേഷണ ഏജന്‍സിയില്‍ സേവനമനുഷ്ഠിക്കുന്ന സാഖറെയെ കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ചേര്‍ന്ന വകുപ്പുതല പ്രൊമോഷന്‍ സമിതിയാണ് ഡിജിപി പദവിയിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍, ഈ പ്രധാന ഭരണനിര്‍വ്വഹണ തീരുമാനം മാധ്യമങ്ങളൊന്നും അറിയാതെ പോവുകയായിരുന്നു. നാഗ്പൂര്‍ സ്വദേശിയായ വിജയ് സാഖറെ 1996 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യന്‍

വി ഡി സതീശന്റെ കഴുത്തിന് പിടിച്ച് കേന്ദ്രം; യു ടേൺ അടിച്ചത് ആരാണ്? ; അല്ലേലും വികസനം വരുമ്പോൾ കൊടിപിടിക്കണം, അതാണല്ലോ ശീലം; പി എം ശ്രീയെ എന്തിന് എതിർക്കണം?

വി ഡി സതീശൻ, ജോൺ ബ്രിട്ടാസ് - PM SHRI വിവാദം

നേതാക്കന്മാർക്ക് വാക്കും പഴം ചാക്കും ഒരുപോലെയാണ്. പക്ഷെ നമ്മുടെ പുതിയ മുഖ്യൻ, ഒരുപാട് വായനയും അറിവുമുള്ള വി ഡി സതീശൻ എപ്പോഴും പറയാറുണ്ട്. വാക്കാണ് വലുത്, പാലിക്കുക തന്നെ ചെയ്യും! എന്നാൽ, പി എം ശ്രീയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് ?  പ്രതിപക്ഷത്തിരുന്ന് എതിർത്തു. അധികാരത്തിൽ വന്നപ്പോൾ അതേ പദ്ധതി അംഗീകരിച്ചു. വി.ഡി. സതീശൻ സർക്കാരിനെതിരെ “യൂ-ടേൺ സർക്കാർ” എന്നാണ് ജോൺ ബ്രിട്ടാസ് ഇപ്പോൾ വിളിക്കുന്നത്. എന്താണ് സംഭവിച്ചത്? എന്താണ് പിഎം ശ്രീ? എന്തുകൊണ്ടാണ് ഈ യൂ-ടേൺ?

കോടിയേരിയുടെ കോടികള്‍ എവിടെ?; കണ്ണൂര്‍ സിപിഎമ്മിന് കനത്ത അടി; സഖാവും അളിയനും സഹോദരിയും കൂടി ചെയ്തത്, കമ്മികള്‍ കൂട്ടത്തോടെ ഇറങ്ങി!

കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിര ഫണ്ട് തട്ടിപ്പ് - കണ്ണൂര്‍ സിപിഎം വാര്‍ത്ത

തല്ലരുത് അമ്മാവാ നന്നാവില്ല, കണ്ടാലും കൊണ്ടാലും പഠിക്കാത്ത സിപിഎമ്മിന് ഇത് അടുത്ത കുരുക്ക്. പയ്യന്നൂരിനും തളിപ്പറമ്പിനും പിന്നാലെ തലശ്ശേരിയിലേക്കും പടര്‍ന്നിരിക്കുകയാണ് കണ്ണൂര്‍ സി.പി.എമ്മിലെ ഫണ്ട് തട്ടിപ്പ്. കുറ്റസമ്മതത്തിനൊക്കെ ഒരു കണക്കില്ലേ സിപിഎമ്മേ.  വീഴ്ചകളെണ്ണിയെണ്ണി പറയുന്ന സിപിഎം രേഖ സഖാക്കളെ പോലും നാണിപ്പിച്ചിട്ടും വീണ്ടും തട്ടിപ്പ്. സമാനതകളില്ലാത്ത തോല്‍വിയാണ് സിപിഎമ്മിന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും നേരിടേണ്ടി വന്നത്. കേരളത്തിലെ തോല്‍വിയെക്കുറിച്ചുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖ ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്.  പാര്‍ട്ടി വെബ്‌സൈറ്റിലും ലഭ്യമാണ്. എടുത്ത് ഒന്ന് മനസിരുത്തി

ചിരിക്കുന്ന മുഖ്യൻ, ചിരിക്കാൻ വയ്യാത്ത ജനം; “പൂക്കി ഭരണ”ത്തിന്റെ ഈ ഒരാഴ്ചത്തെ കണക്ക്

VD Satheesan Pooki Bharanam satire opinion analysis പൂക്കി ഭരണം ചിത്രം

ഒന്നുമില്ലേലും ചിരിക്കുന്ന പൂക്കി മുഖ്യമന്ത്രി ഉള്ള നാടല്ലേ നമ്മുടേത്…!  “പൂക്കി ഭരണം” എന്നൊന്നും പറയല്ലേ… പോലീസ് വന്ന് “ഫോൺ എപ്പോ തൂക്കി” എന്ന് പറഞ്ഞാൽ മതി! പക്ഷെ നമുക്കിത് പറയാതെ പറ്റില്ല, നമ്മുടെ മുഖ്യമന്ത്രി വി.ഡി സതീശന്റെ “പൂക്കി ഭരണം” എവിടം വരെ ആയി എന്നാണ് ഇന്ന് നമ്മൾ പരിശോധിക്കാൻ പോകുന്നത്.  “പൂക്കി” ഇന്ന് ഒരു ജെൻസി വാക്ക് മാത്രമല്ല, അതൊരു രാഷ്ട്രീയ സംഭവം ആയി മാറിക്കഴിഞ്ഞു. ഈ ആഴ്ച ഒറ്റ ദിവസത്തിനുള്ളിൽ തന്നെ പൂക്കി, പാചകം,

അജ്മല്‍ കസബിന് പരിശീലനം കൊടുത്ത നാട്; അല്‍ഖായിദക്ക് തൊട്ട് താലിബാനുവരെ ബ്രാഞ്ച്; പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറി; ഇപ്പോള്‍ മരണ താണ്ഡവം; കശ്മീര്‍ കുതിക്കുമ്പോള്‍ നരകമായി പി ഒ കെ; പാക് കശ്മീര്‍ ഇന്ത്യയില്‍ ലയിക്കുമോ!

എം റിജു സ്വന്തം  ജനതയെ തന്നെ സ്വന്തം പട്ടാളം വെടിവെച്ച് കൊല്ലുക. പാക് അധിനിവേശ കാശ്മീരില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതാണ്.  ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലുകളില്‍ ഏകദേശം 20ലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ നടന്ന പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജൂലൈ 27ന് ആരംഭിച്ച പ്രക്ഷോഭങ്ങളാണ് വന്‍ അക്രമത്തിലേക്ക് വഴിമാറിയത്. പ്രാദേശിക മനുഷ്യാവകാശ സംഘടനകളും ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയും മരണസംഖ്യ 30

വി.ഡി സതീശനും കോടീശ്വരൻ; 3,660 കോടി! രാജ്യത്തെ 31 മുഖ്യമന്ത്രിമാരുടെയും ആസ്തി കണക്ക് പുറത്ത്; ഒന്നാമത് ആരെന്നറിയാമോ?

Indian Chief Ministers assets and criminal cases ADR report

ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരുടെ ആകെ സമ്പത്ത് എത്രയാണെന്നറിയാമോ? ഞെട്ടരുത്, 3,660 കോടി രൂപ! അതായത് ഒരു മുഖ്യമന്ത്രിയുടെ ശരാശരി ആസ്തി 118 കോടി വരും. തിരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയായ ADR പുറത്തുവിട്ട റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ് രാജ്യത്തെ 4 മുഖ്യമന്ത്രിമാർ 100 കോടിക്ക് മുകളിൽ ആസ്തിയുള്ളവരാണ്. ഒന്നാം സ്ഥാനത്ത് 1,413 കോടി ആസ്തിയുള്ള കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ്. 931 കോടിയുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രണ്ടാമതും, തമിഴ്നാട് മുഖ്യമന്ത്രിയായ സി.

ഉദ്ധവ് താക്കറെയെ പൂട്ടി ഗഡ്ഗരി; മുംബൈ ശിവാജി പാര്‍ക്കില്‍ വന്‍ റാലിക്കിറങ്ങിയ ശിവസേന നേതാവിനെ കണ്ടം വഴി ഓടിച്ച് സുരേഷ് ഗോപിയും!

Nitin Gadkari Uddhav Thackeray E20 ethanol controversy നിതിൻ ഗഡ്കരി ഇ20 ചിത്രം

ഞങ്ങള്‍ നടപ്പാക്കുമ്പോള്‍ ആഹാ… നിങ്ങള്‍ക്ക് നടപ്പാക്കുമ്പോള്‍ ഓഹോ… പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്ന്കാട്ടി ഗഡ്ഗരി കളത്തിലിറങ്ങിയിരിക്കുകയാണ്. കരിമ്പ് കര്‍ഷകരെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായി ലാലു പ്രസാദ് യാദവ് എഥനോള്‍ പ്രോത്സാഹിപ്പിച്ചാല്‍ അത് കിടിലം കേട്ടോ. ഗഡ്ഗരി തുടങ്ങിയാലോ എന്തോ ഒരു വശപിശകെന്ന്. ഈ ഇരട്ടത്താപ്പ് ചര്‍ച്ചയാക്കുകയാണ് രാഷ്ട്രീയ ഇന്ത്യ. കാരണം പ്രധാന്‍ ഗയാ നെക്‌സ്റ്റ് ഗഡ്കരി എന്നതാണ് രാജ്യത്തെ സോഷല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്ന ഒന്ന്. മഹാരാഷ്ട്ര ഭരണകൂടങ്ങളും കരിമ്പ് കൃഷിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നത് ചരിത്രവും സത്യവും.

ആ സൂപ്പര്‍ ഹീറോസിനെ ഇറക്കി മോദി. ആ ആറംഗ ടീം പൊളിക്കും

മോദി എവിടെ അമിത്ഷാ എവിടെ എന്ന ചോദ്യവുമായി രാഷ്ട്രീയ എതിരാളികള്‍ രംഗത്തിറങ്ങുമ്പോള്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. രാഷ്ട്രീയത്തിനുമപ്പുറം രാജ്യത്തെ കാര്‍ന്നു തിന്നുന്നവരെ തളയ്ക്കാന്‍ പൊതു പരീക്ഷ ഭേദഗതി ബില്ലും ആറംഗ കര്‍മ സമിതി രൂപീകരണവുമായി നിര്‍ണായക നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് രാജ്യം. ഒരു രാജ്യത്തിനെ നശിപ്പിക്കാന്‍ കുറെ വില്ലന്‍മാരിറങ്ങിയാല്‍ അവരെ തീര്‍ക്കാന്‍ നാടിനെ സംരക്ഷിക്കാന്‍ ഒരു കൂട്ടം പടയാളികളിറങ്ങും. അവഞ്ചേഴ്‌സില്‍ സൂപ്പര്‍ ഹീറോസായ രക്ഷകരുടെ ബുദ്ധിയും കഴിവും എല്ലാം ഒന്നിക്കുമ്പോള്‍ വില്ലന്‍മാര്‍ തറപ്പറ്റും. ഇവിടെ രാജ്യവും പ്രതീക്ഷയോടെ ആ