തല്ലരുത് അമ്മാവാ നന്നാവില്ല, കണ്ടാലും കൊണ്ടാലും പഠിക്കാത്ത സിപിഎമ്മിന് ഇത് അടുത്ത കുരുക്ക്. പയ്യന്നൂരിനും തളിപ്പറമ്പിനും പിന്നാലെ തലശ്ശേരിയിലേക്കും പടര്‍ന്നിരിക്കുകയാണ് കണ്ണൂര്‍ സി.പി.എമ്മിലെ ഫണ്ട് തട്ടിപ്പ്. കുറ്റസമ്മതത്തിനൊക്കെ ഒരു കണക്കില്ലേ സിപിഎമ്മേ. വീഴ്ചകളെണ്ണിയെണ്ണി പറയുന്ന സിപിഎം രേഖ സഖാക്കളെ പോലും നാണിപ്പിച്ചിട്ടും വീണ്ടും തട്ടിപ്പ്. സമാനതകളില്ലാത്ത തോല്‍വിയാണ് സിപിഎമ്മിന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും നേരിടേണ്ടി വന്നത്. കേരളത്തിലെ തോല്‍വിയെക്കുറിച്ചുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖ ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. പാര്‍ട്ടി വെബ്സൈറ്റിലും ലഭ്യമാണ്. എടുത്ത് ഒന്ന് മനസിരുത്തി

