ഇന്ന് കേരളം ഉണർന്നത് മഴയിൽ വിറങ്ങലിച്ച് ; 2018 ആവർത്തിക്കുമോ? മഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ഇതൊക്കെ!

കേരളത്തിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലും രക്ഷാപ്രവർത്തനവും

ഇന്ന് രാവിലെ മുതൽ കേരളത്തിൽ നടക്കുന്നത് ഒരു സാധാരണ മഴയല്ല. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ, ആറ് പേർക്ക് ജീവൻ നഷ്ടമായി, പല ജില്ലകളിലും റെഡ് അലർട്ട് ആണ്. എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ഇത്ര ശക്തമായി മഴ പെയ്യുന്നത്, സർക്കാർ എന്ത് മുൻകരുതലാണ് എടുത്തത്… 2018 ലെ പ്രളയം മുന്നിൽ ഉള്ളപ്പോൾ ഇന്നത്തെ ഈ മഴയുടെ വാർത്തകൾ സാധാരണ വാർത്തകൾ പോലെ വായിച്ചു തള്ളാൻ സാധിക്കില്ല. “മംഗളം ടീവി ഓപ്പൺ ടാൽക്കിൽ ഇന്ന് മൂന്ന് കാര്യങ്ങൾ നോക്കാം,

വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു; 2018ലെ പ്രളയത്തിൽ പോലും ഇങ്ങനെ വെള്ളം കയറിയിട്ടില്ല; ലക്ഷങ്ങളുടെ നഷ്ടമുണ്ടായി എന്ന് കടയുടമകൾ!

Kottayam rain disaster landslide flood damage after heavy rainfall in Kerala

കോട്ടയം : ഇന്ന് നേരം പുലർന്നത് മഴക്കെടുതികളുടെ വർത്തകളോടെയാണ്. ഉച്ചയാകുമ്പോഴും റിപ്പോർട്ടുകൾ നിരവധിയാണ്. എന്നാൽ,  ഇപ്പോൾ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം, കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. കോട്ടയം പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പയ്യാനിതോട്ടം മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി, അമ്മ റെജീന ജോണി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇവിടെ പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴമൂലം