കോട്ടയം : ഇന്ന് നേരം പുലർന്നത് മഴക്കെടുതികളുടെ വർത്തകളോടെയാണ്. ഉച്ചയാകുമ്പോഴും റിപ്പോർട്ടുകൾ നിരവധിയാണ്. എന്നാൽ, ഇപ്പോൾ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം, കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. കോട്ടയം പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പയ്യാനിതോട്ടം മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി, അമ്മ റെജീന ജോണി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇവിടെ പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴമൂലം

