വി ഡി സതീശന്റെ കഴുത്തിന് പിടിച്ച് കേന്ദ്രം; യു ടേൺ അടിച്ചത് ആരാണ്? ; അല്ലേലും വികസനം വരുമ്പോൾ കൊടിപിടിക്കണം, അതാണല്ലോ ശീലം; പി എം ശ്രീയെ എന്തിന് എതിർക്കണം?

വി ഡി സതീശൻ, ജോൺ ബ്രിട്ടാസ് - PM SHRI വിവാദം

നേതാക്കന്മാർക്ക് വാക്കും പഴം ചാക്കും ഒരുപോലെയാണ്. പക്ഷെ നമ്മുടെ പുതിയ മുഖ്യൻ, ഒരുപാട് വായനയും അറിവുമുള്ള വി ഡി സതീശൻ എപ്പോഴും പറയാറുണ്ട്. വാക്കാണ് വലുത്, പാലിക്കുക തന്നെ ചെയ്യും! എന്നാൽ, പി എം ശ്രീയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് ?  പ്രതിപക്ഷത്തിരുന്ന് എതിർത്തു. അധികാരത്തിൽ വന്നപ്പോൾ അതേ പദ്ധതി അംഗീകരിച്ചു. വി.ഡി. സതീശൻ സർക്കാരിനെതിരെ “യൂ-ടേൺ സർക്കാർ” എന്നാണ് ജോൺ ബ്രിട്ടാസ് ഇപ്പോൾ വിളിക്കുന്നത്. എന്താണ് സംഭവിച്ചത്? എന്താണ് പിഎം ശ്രീ? എന്തുകൊണ്ടാണ് ഈ യൂ-ടേൺ?

“വി ഡി സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവ്?; കോടികണക്കിന് ഫണ്ട് പിരിച്ച് ജനങ്ങളെ വഞ്ചിച്ചു”; പുനര്‍ജനി കേസ് അവസാനിപ്പിച്ച നടപടിയ്ക്ക് എതിരെ എം വി ഗോവിന്ദന്‍

വി ഡി സതീശനെതിരായ പുനർജനി കേസ് അവസാനിപ്പിച്ചതിനെതിരെ പ്രതികരിക്കുന്ന എം വി ഗോവിന്ദൻ

തിരുവനന്തപുരം: വി ഡി സതീശനെതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ച നടപടിയാണ് ഇന്ന് പ്രധാന ചർച്ചാവിഷയം. ഈ നടപടി തീർത്തും അസാധാരണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സതീശന്‍ ഫണ്ട് അഭ്യര്‍ഥിക്കുന്നതിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ വാര്‍ത്ത സമ്മേളനം. തെളിവുണ്ടായിട്ടും കേസ് അവസാനിപ്പിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കോടികണക്കിന് ഫണ്ട് പിരിച്ച് ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി ഡി സതീശനെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍

പുനർജനി കേസ് ഒടുവിൽ എഴുതിത്തള്ളി! സതീശനെതിരെ കേസ് നിലനിൽക്കില്ലെന്ന് സ്ഥിരീകരണം, വിജിലൻസ് ആദ്യമേ തള്ളിയ കേസ് സിപിഎമ്മിന് രാഷ്ട്രീയായുധമായേക്കും!

Punarjani case VD Satheesan vigilance dismissed പുനർജനി കേസ് സതീശൻ ചിത്രം

തിരുവനന്തപുരം : വർഷങ്ങളായി കേരള രാഷ്ട്രീയത്തിൽ വിവാദമായ പുനർജനി കേസ് ഒടുവിൽ എഴുതിത്തള്ളി. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി. 2018ൽ നിയമസഭയിൽ ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ച ആരോപണത്തിലാണ് പുനർജനി പദ്ധതിയിൽ വിജിലൻസ് അന്വേഷണത്തിന് തുടക്കമായത്. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 ആണ് 2023 മുതൽ അന്വേഷണം നടത്തിയത്. വിജിലൻസ് കണ്ടെത്തിയത് എന്തൊക്കെ? വിദേശത്തുനിന്ന് സമാഹരിച്ച പണം ഒരു ജീവകാരുണ്യ സംഘടനയായ

ഹണി മൂണ്‍ പീരിഡ് കഴിഞ്ഞോ, ഡല്‍ഹിയിലെത്തുന്ന വി.ഡി. സതീശനെ കാത്തിരിക്കുന്നതെന്ത് ? പുതിയ അധ്യക്ഷനെ തീരുമാനിച്ചാലും കേരളത്തിലെ കോണ്‍ഗ്രസ് രണ്ടുവഴിക്കോ?

Congress faces internal rift over KSU–Satheesan row and Kerala government issues.

കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരുന്നത് മുതല്‍ ഒന്നിന് പുറകെ ഒന്നായി ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണ്. അതില്‍ നല്ലൊരു പങ്കും പ്രതിപക്ഷത്ത് നിന്നല്ല ഭരണപക്ഷത്ത് നിന്നാണെന്നതാണ് പ്രധാനം. രത്തന്‍ ഖേല്‍ക്കര്‍, ശേഷാദ്രിനാഥന്‍ നിയമനങ്ങള്‍, പി.എം. ശ്രീ, വിഴിഞ്ഞം പദ്ധതിയിലെ മലക്കം മറിച്ചിലുകള്‍, കള്ളാടി ദുരന്തത്തില്‍ മനുഷ്യനിര്‍മിത ദുരന്ത പ്രയോഗത്തില്‍ പിന്നീടുണ്ടായ മൗനം ഏറ്റവും ഒടുവില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം. അങ്ങനെ പലതിലും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ഹണി മൂണ്‍ പീരിഡ് കഴിയും മുന്‍പ് തന്നെ വി.ഡി. സതീശന്‍ സര്‍ക്കാരിന് ചോദ്യമുയര്‍ത്തി കോണ്‍ഗ്രസില്‍ ചില

പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരൻ ഉൾപ്പെടെ പല പ്രമുഖർക്കും സഭയിലെത്താൻ കഴിയുമായിരുന്നില്ലെന്ന് പ്രതികരണം ; സഹായവും രാഷ്ട്രീയവും ഒരേ കണ്ണിലൂടെ കാണേണ്ടതില്ല !

Hospital Food Distribution

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം കമ്യൂണിറ്റി കിച്ചന്‍ വഴി മാത്രമാക്കുമെന്ന ആരോഗ്യ മന്ത്രി കെ മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപിയും രംഗത്ത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

‘തെറ്റുകൾക്കെതിരെ ഇനിയും ശബ്ദിക്കും’; മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ

CM with KSU leader

കൊച്ചി: മുഖ്യമന്ത്രിയുടെ അവഗണനയിൽ പ്രതികരിച്ച് കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഇതൊരു രാഷ്ട്രീയ പരിപാടി അല്ലെന്നും അതുകൊണ്ടുതന്നെ ഇതിൽ രാഷ്ട്രീയ പരാമർശങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ചെറിയ വീഴ്‌ചയുണ്ടായി. സർക്കാർ അത് തിരുത്തണമെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് കെഎസ്‌യു ചെയ്‌തത്. അതിനെ വിമർശനമായി കാണേണ്ടതില്ല. അത്

‘ഇല്ലാത്ത പ്രശ്‌നത്തിന് പിന്നിൽ പോകേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവി വിഷയത്തിൽ സ്വരം കടുപ്പിച്ച് പിണറായി വിജയൻ

Pinarayi Vijayan speaking on opposition deputy leader issue

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ചചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാടെന്നും പിണറായി വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐക്ക് വാശിയില്ലെന്ന് ബിനോയ്

“3 കോടിയുടെ “മന്ത്രിക്കസേര”യുടെ ഉറവിടം തേടി ഇന്ന് ഡൽഹിയിലേക്ക്; സിം ഉടമയെ തിരിച്ചറിഞ്ഞു, എന്തുകൊണ്ട് നേതാക്കളെ ലക്ഷ്യമിട്ടു എന്ന ചോദ്യം ബാക്കി!

Vidya Balakrishnan MLA fake call cyber fraud Delhi വിദ്യാ ബാലകൃഷ്ണൻ വ്യാജ കോൾ ചിത്രം

കോഴിക്കോട് : മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്ന് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ നൽകിയ കേസിൽ നിർണായക വഴിത്തിരിവ്. കോൾ ഡൽഹി ആസ്ഥാനമായ ഒരു സൈബർ തട്ടിപ്പ് സംഘത്തിൽനിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. ഇതോടെ കോഴിക്കോട് സൈബർ സെൽ സംഘം ഇന്ന് അന്വേഷണത്തിനായി ഡൽഹിയിലേക്ക് തിരിക്കും. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഓഫിസിൽനിന്നെന്ന വ്യാജേനയായിരുന്നു ഈ മാസം ആറിന് വിദ്യാ ബാലകൃഷ്ണന് വാട്സാപ്

“മുഖത്തടിച്ചു…” സോളാര്‍ കേസില്‍ നിന്ന് ഒഴിവായി ടെനി ജോപ്പന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പിഎ, ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ച് വിധി

ടെനി ജോപ്പന്‍ സോളാര്‍ കേസ് മാധ്യമങ്ങളോട് സംസാരിക്കുന്നു"

സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിഎ ആയിരുന്ന ടെനി ജോപ്പന്‍. തന്നെ ലക്ഷ്യമിട്ടത് ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ വേണ്ടിയാണെന്നും അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ’13 വര്‍ഷത്തെ വേദനയ്ക്ക് പരിഹാരം’ 13 വര്‍ഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് കോടതി വിധി പരിഹാരമായെന്ന് ടെനി ജോപ്പന്‍ പ്രതികരിച്ചു. ശത്രുക്കള്‍ പുറത്തല്ല, ഉള്ളില്‍ തന്നെയായിരുന്നെന്നും

‘കെ റെയിൽ ചെയ്ത അബദ്ധം ആവർത്തിക്കില്ല’: അന്ന് ഞങ്ങൾ തന്നെ പരിസ്ഥിതി പ്രശ്നം പറഞ്ഞു, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ? ; അതിവേഗ റെയിൽ പദ്ധതി പുനഃപരിശോധിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

KSRTC Priyadarshini Free Travel Scheme for Women in Kerala

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്കെതിരെ ഉയർത്തിയ അതേ വിമർശനങ്ങൾ തങ്ങളുടെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ഉയരരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. “കെ റെയിൽ എതിർത്തത് എൻവയോൺമെന്റൽ ഡിസാസ്റ്റർ എന്നു പറഞ്ഞാണല്ലോ, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കെ റെയിൽ പദ്ധതിക്ക് പറ്റിയ അബദ്ധം ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി യാത്രാ സൗകര്യത്തിനു മാത്രമായി ഒതുങ്ങരുതെന്നും ചരക്കുനീക്കം കൂടി മുൻനിർത്തി