തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വീട്ട് വിശേഷങ്ങൾ ഇന്ന് മലയാളികൾക്ക് ഇടയിലും വലിയ ചർച്ചയാണ്. അതിന് കാരണം, ഇളയ ദളപതി വിജയ് ഇന്ന് മുഖ്യമന്ത്രിയായതാണ്. എന്നാൽ, നല്ല വാർത്തകൾക്ക് ഒപ്പം തന്നെ പലപ്പോഴും വിജയുടെ വീട്ടിലെ പ്രശ്നങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടാറുണ്ട്. ഇന്നിപ്പോൾ , വിജയുടെ മകൻ ജേസൺ സഞ്ജയ് നൽകിയ അഭിമുഖമാണ് ആരാധകർ സംസാരവിഷയമാക്കിയിരിക്കുന്നത്. ജേസണിനെക്കുറിച്ചും വിജയ്നെക്കുറിച്ചും ഇതുവരെ ഉണ്ടായിരുന്ന പല ധാരണകളും ഇല്ലാതാക്കുന്നതാണ് ഈ അഭിമുഖം. അച്ഛനുമായി ജേസൺ അകൽച്ചയിലാണെന്നാണ് കുറേ നാളുകളായി അഭ്യൂഹമുണ്ട്.
വാക്കുകള്‍ കൊണ്ട് ഏത് സദസിനേയും കയ്യിലെടുത്താന്‍ മിടുക്കനാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ സിനിമകളേക്കാള്‍ ധ്യാനെ താരമാക്കിയത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളായിരിക്കും. ഉരുളയ്ക്ക് ഇപ്പേരി പോലെ കൗണ്ടറടിച്ച് കയ്യടി നേടുന്ന ധ്യാനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ പുതിയ ചിത്രം വിസിറ്ററിന്റെ ലോഞ്ചില്‍ നിന്നുള്ള ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ വൈറലാവുകയാണ്.ചിത്രത്തിലെ നായികയായ നവ്യ നായരെക്കുറിച്ചുള്ള ധ്യാന്റെ വാക്കുകളാണ് ചിരി പടര്‍ത്തുന്നത്. താന്‍ നവ്യ നായരുടെ ആരാധകനാണെന്ന് പറയുന്ന ധ്യാന്റെ കുട്ടിക്കാലത്തെ അഭിമുഖം മുമ്പ് വൈറലായിരുന്നു. ഇത് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ധ്യാന്റെ
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്കെതിരെ ഉയർത്തിയ അതേ വിമർശനങ്ങൾ തങ്ങളുടെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ഉയരരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. “കെ റെയിൽ എതിർത്തത് എൻവയോൺമെന്റൽ ഡിസാസ്റ്റർ എന്നു പറഞ്ഞാണല്ലോ, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കെ റെയിൽ പദ്ധതിക്ക് പറ്റിയ അബദ്ധം ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി യാത്രാ സൗകര്യത്തിനു മാത്രമായി ഒതുങ്ങരുതെന്നും ചരക്കുനീക്കം കൂടി മുൻനിർത്തി
ചടയമംഗലം (കൊല്ലം): സ്റ്റോപ്പ് എത്തുന്നതിന് മുൻപ് ഡ്രൈവർ വാതിൽ തുറന്നതിനെ തുടർന്ന് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. പോരേടം ചന്തമുക്കിൽ വെച്ചാണ് അപകടം നടന്നത്. എഎംഎസ് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന വീണ എന്ന വിദ്യാർത്ഥിനിയാണ് അപകടത്തിൽപ്പെട്ടത്. ബസ് സ്റ്റോപ്പിൽ എത്തുന്നതിന് മുൻപേ ഡ്രൈവർ വാതിൽ തുറന്നതായും, ഇറങ്ങാൻ തയാറെടുത്ത് വാതിലിനരികെ നിന്ന വിദ്യാർത്ഥിനി അതുവഴി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്നും പ്രത്യക്ഷസാക്ഷികൾ പറയുന്നു. ബസ് നീങ്ങിക്കൊണ്ടിരിക്കെയാണ് വാതിൽ തുറന്നതെന്നതിനാൽ, തെറിച്ചുവീണ വിദ്യാർത്ഥിനിക്ക്




