ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റോക്കിങ് സ്റ്റാർ യഷിനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ ട്രെയ്ലർ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് ട്രെയ്ലർ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും ഇതുവരെയുള്ള അതേ നിഗൂഢത നിലനിർത്തുന്നതാണ്. യഷ് അവതരിപ്പിക്കുന്ന ‘റായ’ എന്ന കഥാപാത്രത്തിന്റെ നിഴൽ, കൈയിൽ ടോമി ഗൺ പിടിച്ചിരിക്കുന്ന
ബിഗ്ബോസ് മലയാളം സീസൺ 8-ന്റെ ആദ്യത്തെ ശരിക്കുള്ള അടിപൊളി പ്രൊമോ വന്നിട്ട് 10 ദിവസത്തിലധികമായി, എന്നിട്ടും ലാലേട്ടന്റെ പുത്തൻ ലുക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്താണ് ഈ പ്രൊമോയിലേ ആ സീക്രെട്ട്, ലാലേട്ടന്റെ ലൂക്ക് ഒരു സംഭവം തന്നെയായിരുന്നു ഒപ്പം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ ഒരു സ്ഥലം. ഗ്രന്ഥാലയം! അവിടെ നിന്ന് ലാലേട്ടൻ എടുക്കുന്ന ചാണക്യന്റെ അർത്ഥശാസ്ത്രം. എന്തുകൊണ്ടാണ് ചാണക്യന്റെ അർത്ഥശാസ്ത്രം അതിൽ വരുന്നത്, ഈ ലുക്ക് എവിടുന്ന് വന്നു
തമിഴ്നാട് മുഖ്യമന്ത്രിയുടെ വീട്ട് വിശേഷങ്ങൾ ഇന്ന് മലയാളികൾക്ക് ഇടയിലും വലിയ ചർച്ചയാണ്. അതിന് കാരണം, ഇളയ ദളപതി വിജയ് ഇന്ന് മുഖ്യമന്ത്രിയായതാണ്. എന്നാൽ, നല്ല വാർത്തകൾക്ക് ഒപ്പം തന്നെ പലപ്പോഴും വിജയുടെ വീട്ടിലെ പ്രശ്നങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടാറുണ്ട്. ഇന്നിപ്പോൾ , വിജയുടെ മകൻ ജേസൺ സഞ്ജയ് നൽകിയ അഭിമുഖമാണ് ആരാധകർ സംസാരവിഷയമാക്കിയിരിക്കുന്നത്. ജേസണിനെക്കുറിച്ചും വിജയ്നെക്കുറിച്ചും ഇതുവരെ ഉണ്ടായിരുന്ന പല ധാരണകളും ഇല്ലാതാക്കുന്നതാണ് ഈ അഭിമുഖം. അച്ഛനുമായി ജേസൺ അകൽച്ചയിലാണെന്നാണ് കുറേ നാളുകളായി അഭ്യൂഹമുണ്ട്.
സിനിമ റിലീസാകും മുൻപേ ഒരു അഭിമുഖവുമായി എത്തുമെന്ന് വിസ്മയ മോഹൻലാലിൽ നിന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ലളിതമാണ്, ആറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടും ക്യാമറയ്ക്ക് മുന്നിൽ അധികം സംസാരിക്കാത്ത ശീലക്കാരനാണ് സഹോദരൻ പ്രണവ്. അതേ പാത പിന്തുടരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ജൂഡ് ആന്റണി ജോസഫിന്റെ ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അരങ്ങേറുന്ന വിസ്മയ, ഭരത്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ്. “സ്റ്റേജിലാണ് ഞാൻ ജീവിച്ചിരിക്കുന്നത് പോലെ തോന്നിയത്” 35 വയസ്സുള്ള വിസ്മയ, സിനിമയിലേക്ക് വൈകിയെത്താനുള്ള കാരണങ്ങൾ വിശദമായി
ആരാധകരെ ആവേശത്തിലാക്കി ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസൺ എട്ട് എത്തുന്നു. പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ ‘അഗ്നിപരീക്ഷ’ എന്ന പേരിൽ ഒരു പ്രീ-ഷോ കൂടി അവതരിപ്പിക്കുകയാണ് സംഘാടകർ. ബിഗ് ബോസ് തെലുങ്ക് സീസൺ 9-ന് മുന്നോടിയായി അവതരിപ്പിച്ച സമാന ഫോർമാറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ സെഗ്മെന്റ്. മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച അഗ്നിപരീക്ഷ എന്തെന്ന് നോക്കാം. ഒരു കൂട്ടം സാധാരണക്കാരിൽ നിന്ന് ടാസ്കുകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗെയിമേഴ്സിനെ
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. നടി ലക്ഷ്മിപ്രിയയ്ക്കും, ശ്വേതാ മേനോനുമെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിൽ എതിർകക്ഷികളായ പാലാരിവട്ടം എസ്.എച്ച്.ഒ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. യൂട്യൂബ് ചാനലിലൂടെ തന്റെ വ്യക്തിഹത്യ ലക്ഷ്യമിട്ട് അപകീർത്തികരവും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചതിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വിമർശനം നേരിടുന്ന മുൻ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമണി ദാസിനെതിരെ ഇപ്പോൾ പ്രതികരണവുമായി സുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ജാൻമണി ചെയ്തത് തെറ്റാണെന്ന് രഞ്ജിനി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ തുറന്നുപറഞ്ഞു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ ജാൻമണിക്കെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തിരുന്നു. ബിഎൻഎസ് 192, 356(2) വകുപ്പുകൾ പ്രകാരവും കേരള പൊലീസ്
ജന്ദർ മന്ദിറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സമരം ചെയ്തപ്പോൾ സിനിമാ-രാഷ്ട്രീയ-സാമൂഹിക രംഗത്ത് നിന്നുള്ള നിരവധി പേരും പൊതുജനങ്ങളും പിന്തുണ അറിയിച്ച് എത്തിയിരുന്നു. എന്നാൽ പേളി മാണിയെ പോലെയുള്ള ചില ഇൻഫ്ലൂവൻസേഴ്സും സെലിബ്രിറ്റികളും വിഷയത്തിൽ ന്യൂട്രലായ നിലപാടാണ് സ്വീകരിച്ചത്. ഇത് മനസിലാക്കിയ ജനങ്ങൾ അവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇത്തരം ചോദ്യം ചെയ്യലിൽ പ്രകോപിതയായ പേളി മാണി പിന്നീട് പങ്കുവെച്ച പോസ്റ്റുകളും വാക്കുകളും വൈറലായി. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പേളി മടിച്ചതിനാൽ വലിയ രീതിയിലുള്ള
മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടിയും അമ്മ അംഗവുമായ ജോളി ഈശോ. കരിയറിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞ ജോളി, തുടക്കകാലത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹത്തിന്റെ കമന്റുകൾ തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും വെളിപ്പെടുത്തി.ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോളിയുടെ വെളിപ്പെടുത്തൽ. സൂപ്പർ താരങ്ങളുടെ കൂടെ അടക്കം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ശ്വാസം മുട്ടുന്ന അനുഭവം ഉണ്ടായിട്ടില്ലെന്ന് ജോളി പറയുന്നു. എന്നാൽ മോഹൻലാലിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ ചില അനുഭവങ്ങളുണ്ടായെന്നും അദ്ദേഹം കമന്റ് പറയുന്ന ആളാണെന്നും ജോളി
നടൻ ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘ഐ ആം ഗെയി’മിന്റെ ട്രെയ്ലറിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ദുൽഖറിന്റെ പിറന്നാൾ ദിനം കൂടിയായ ജൂലൈ 28 ന് ട്രെയ്ലർ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ട്രെയ്ലർ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് സാങ്കേതിക തകരാറുകൾ കാരണം മാറ്റി വച്ചിരിക്കുകയാണ്. ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28 വൈകുന്നേരം 6:00 മണിക്ക് ട്രെയിലർ പുറത്തിറക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ‘പിറന്നാൾ ആശംസകൾക്ക് വളരെ നന്ദി, പക്ഷേ ട്രെയിലർ എവിടെ ജോം?”










