പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചതിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വിമർശനം നേരിടുന്ന മുൻ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമണി ദാസിനെതിരെ ഇപ്പോൾ പ്രതികരണവുമായി സുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ജാൻമണി ചെയ്തത് തെറ്റാണെന്ന് രഞ്ജിനി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ തുറന്നുപറഞ്ഞു.
മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ ജാൻമണിക്കെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തിരുന്നു. ബിഎൻഎസ് 192, 356(2) വകുപ്പുകൾ പ്രകാരവും കേരള പൊലീസ് ആക്ട് 120(ഒ) പ്രകാരവുമാണ് കേസ്. ഡൽഹി പ്രതിഷേധത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, വ്യാജമായി തെളിയിക്കപ്പെട്ട ഒരു വൈറൽ വിഡിയോയിലെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ആവർത്തിച്ചതാണ് ജാൻമണിക്കെതിരായ വിവാദത്തിന് കാരണം. വസ്തുത പരിശോധിക്കാതെയാണ് താൻ സംസാരിച്ചതെന്ന് സമ്മതിച്ച് ജൂലൈ 27ന് ജാൻമണി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഈ ക്ഷമാപണം നവ്യ ഹരിദാസ് തള്ളിക്കളഞ്ഞിരുന്നു.
“ആർക്കും മറ്റൊരാളെ അധിക്ഷേപിക്കാൻ അവകാശമില്ല”
ജാൻമണിയെ ഒരുപാട് ശകാരിച്ചെന്നും ആർക്കും മറ്റൊരാളെ വ്യക്തിപരമായി അധിക്ഷേപിക്കാൻ അവകാശമില്ലെന്നും രഞ്ജിനി വ്യക്തമാക്കി. “ഇത് ചെയ്യണോ വേണ്ടയോയെന്ന് കുറേ ആലോചിച്ചു. പക്ഷെ ചെയ്തില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റാകും. നമുക്ക് ദൈവം തന്ന ശബ്ദം എന്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജാൻമണി വലിയൊരു മണ്ടത്തരം ചെയ്തു” എന്നായിരുന്നു രഞ്ജിനിയുടെ വാക്കുകൾ.
പബ്ലിക് പ്ലാറ്റ്ഫോമിൽ നിൽക്കുന്നവർ ആലോചിച്ചും പഠിച്ചും അഭിപ്രായം പറയണമെന്നും, എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളെ താഴ്ത്തിക്കെട്ടാനുള്ള അവസരമായി എടുക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. ജാൻമണി തന്റെ സുഹൃത്താണെന്നും സ്നേഹമുണ്ടെന്നും, എന്നാൽ ഇത്തരം പൊട്ടത്തരം ചെയ്യുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും രഞ്ജിനി പറഞ്ഞു.
റീലിൽ നിന്നു ലഭിച്ച അറിവ് വച്ചാണ് സംസാരിച്ചതെന്ന ജാൻമണിയുടെ വിശദീകരണത്തോട് വിയോജിച്ച രഞ്ജിനി, തന്നെക്കുറിച്ചും വ്യാജ റീലുകളിലൂടെ അധിക്ഷേപം നടക്കുന്നുണ്ടെന്നും അതൊന്നും ജാൻമണി വിശ്വസിക്കാത്തപ്പോൾ എന്തുകൊണ്ട് മറ്റൊരു റീൽ കണ്ട് ഒരു വ്യക്തിയെ അധിക്ഷേപിച്ചെന്ന് ചോദ്യം ഉന്നയിച്ചു.
“രാജ്യത്തെ പ്രധാനമന്ത്രിയെക്കുറിച്ചാണ്”
രാജ്യത്തെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുറിച്ചാണ് ജാൻമണി സംസാരിച്ചതെന്നും, സത്യമെന്തെന്ന് പോലും അറിയാതെ ആരും ആരെക്കുറിച്ചും ഇങ്ങനെ സംസാരിക്കാൻ പാടില്ലെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. നല്ലൊരു കാര്യത്തെ ജാൻമണി രാഷ്ട്രീയവൽക്കരിച്ചെന്നും, തങ്ങൾ നേടിയ വിജയം ആഘോഷിക്കാൻ പോലും സമയം ലഭിക്കാതെയാണ് ഈ വിവാദം ഉടലെടുത്തതെന്നും അവർ വ്യക്തമാക്കി.
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തിൽ പങ്കെടുക്കാൻ ജാൻമണിക്കൊപ്പം രഞ്ജിനിയും ഡൽഹിയിലേക്ക് പോയിരുന്നു. കേരളത്തിൽനിന്ന് ആദ്യമായി ഡൽഹിയിലെത്തി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച രണ്ട് സെലിബ്രിറ്റികളും ഇവർ തന്നെയായിരുന്നു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


അഹാനയും തൻവിയും തമ്മിലുള്ള അടി കഴിഞ്ഞപ്പോൾ, ദേ, ആർ ജെ ബിൻസിയും അനിയത്തിയും തുടങ്ങി; ബിൻസി ക്രൂരമായി ഉപദ്രവിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആരുമില്ല; വീഡിയോയിൽ കപട സ്നേഹം ; ആർ ജെ ബിൻസിയുടെ അനിയത്തി!







