മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടിയും അമ്മ അംഗവുമായ ജോളി ഈശോ. കരിയറിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞ ജോളി, തുടക്കകാലത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹത്തിന്റെ കമന്റുകൾ തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും വെളിപ്പെടുത്തി.ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോളിയുടെ വെളിപ്പെടുത്തൽ.
സൂപ്പർ താരങ്ങളുടെ കൂടെ അടക്കം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ശ്വാസം മുട്ടുന്ന അനുഭവം ഉണ്ടായിട്ടില്ലെന്ന് ജോളി പറയുന്നു. എന്നാൽ മോഹൻലാലിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ ചില അനുഭവങ്ങളുണ്ടായെന്നും അദ്ദേഹം കമന്റ് പറയുന്ന ആളാണെന്നും ജോളി വ്യക്തമാക്കി. “സ്ഫടികം” എന്ന ചിത്രത്തിലാണ് ജോളി മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. അന്ന് വളരെ ചെറുപ്പമായിരുന്ന തനിക്ക് മോഹൻലാലിന്റെ ഭയങ്കരമായ കമന്റടി വളരെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും, ചെറുപ്പം കൂടിയായതിനാൽ താൻ ആകെ വിയർത്തുപോകുമായിരുന്നെന്നും ജോളി ഓർമിച്ചു. അക്കാലത്ത് സെറ്റിൽ പെണ്ണായി താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവർ പറഞ്ഞു.
അതിനുശേഷം മോഹൻലാലിനൊപ്പം ഒത്തിരി സിനിമകൾ ജോളി ചെയ്തു. “പ്രജ” എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ, അതും ഷൂട്ടിന്റെ അവസാന ദിവസം, ഇക്കാര്യം ജോളി മോഹൻലാലിനോട് നേരിട്ട് പറഞ്ഞു. നിരന്തരം കളിയാക്കുന്ന സ്വഭാവമുള്ള മോഹൻലാലിനോട് “ഒരു കാര്യം പറയാനുണ്ട് ലാലേട്ടാ” എന്ന് പറഞ്ഞ് ജോളി സമീപിച്ചു. “എന്താ ജോളി” എന്ന് അദ്ദേഹം ചോദിച്ചു. ലാസ്റ്റ് ദിവസമായിരുന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയൊക്കെ അന്ന് എടുത്തിരുന്നു — അത് വനിതയിലും ഇന്ത്യ ടുഡേയിലും പ്രസിദ്ധീകരിച്ചിരുന്നു, എന്നാൽ അതൊന്നും താൻ സൂക്ഷിച്ചുവെച്ചില്ലെന്ന് ജോളി കൂട്ടിച്ചേർത്തു.
“എന്താ ജോളി, എന്താ പ്രശ്നം” എന്ന് ലാലേട്ടൻ വീണ്ടും ചോദിച്ചപ്പോൾ, “ലാലേട്ടാ ഞാൻ വിവാഹിതയായ സ്ത്രീയാണ്, കുട്ടികളുണ്ട്, പ്രായമുണ്ട്. എങ്കിൽ പോലും ഒത്തിരി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും ഇത്തരത്തിലുള്ള കമന്റുകൾ കേൾക്കുമ്പോൾ എനിക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ട്” എന്ന് ജോളി മറുപടി പറഞ്ഞു. പുതിയതായി സിനിമയിലേക്ക് വരുന്ന പെൺകുട്ടികൾക്ക് ഇത് എത്രമാത്രം വിഷമമാകുമെന്ന് ആലോചിക്കണമെന്നും, അവർ സ്വതന്ത്രമായി ഇടപെടാൻ തുടങ്ങും മുമ്പ് ഇങ്ങനെ കളിയാക്കരുതെന്ന് ഒരു അപേക്ഷയുണ്ടെന്നും ജോളി മോഹൻലാലിനോട് പറഞ്ഞു.
സാധാരണ കാര്യങ്ങൾ കേട്ടാൽ കുലുങ്ങാത്ത ആളാണ് താനെന്നും, പുതിയ ആളാണെന്ന പേടിയൊന്നും തനിക്കില്ലെന്നും, എന്നിട്ടും ലാലേട്ടന്റെ കമന്റടി കേട്ടപ്പോൾ ബുദ്ധിമുട്ടുണ്ടായെന്നാണ് താൻ പറഞ്ഞതെന്നും ജോളി വ്യക്തമാക്കി. ഇത് കേട്ടയുടൻ “അയ്യോ ജോളി… സോറി” എന്ന് പറഞ്ഞ് മോഹൻലാൽ ക്ഷമ ചോദിച്ചു.
ഇതല്ലാതെ വേറെ ആരും തന്നോട് മര്യാദയില്ലാതെ പെരുമാറിയിട്ടില്ലെന്നും, താൻ എവിടെ ചെന്നാലും വേണ്ട സീറ്റ് ആളുകൾ തരാറുണ്ടെന്നും ജോളി പറഞ്ഞു. മോഹൻലാൽ സൂപ്പർ താരമായതിനാൽ ഇത് പറഞ്ഞതിന്റെ പേരിൽ ഇനി ചാൻസ് കിട്ടാതിരിക്കുമോ എന്ന പേടിയൊന്നും തനിക്കില്ലെന്നും ജോളി ഈശോ കൂട്ടിച്ചേർത്തു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന ഫാന്റസി ചിത്രം ‘മായൻ’ ഓഗസ്റ്റ് 12-ന് ചിത്രീകരണം ആരംഭിക്കും.







