മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ്- ജയസൂര്യ ചിത്രം ‘മായൻ- ചാപ്റ്റർ വണ്ണി’ന്റെ ഷൂട്ടിങ് ഓഗസ്റ്റ് 12-ന് ആരംഭിക്കും. സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമാണ് ‘കറുത്തച്ചനൂട്ട്’ എന്നതും സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വർധിപ്പിക്കുന്നുണ്ട്. എന്നാൽ, ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന സ്ഥിരീകരണം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ജയസൂര്യ, നൈല ഉഷ എന്നിവർക്കൊപ്പം വിജയ് ബാബുവും നിരഞ്ജന അനൂപും ഐശ്വര്യ രാജും ജിബിൻ ഗോപിനാഥും സുപ്രധാന വേഷങ്ങൾ ചെയ്യുന്നു.
ഇറോട്ടിക് രംഗങ്ങളുള്ള ഇമ്മോർട്ടൽ


”മലയാളം എന്റെ മാതൃഭാഷയല്ല”; വെളിപ്പെടുത്തലുമായി നടി ലെന







