മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ലെന. ജയരാജ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദേവദൂതൻ, കൊച്ചുകൊച്ചു സന്തോഷങ്ങൾ, രണ്ടാം ഭാവം, സ്നേഹവീട്, ട്രാഫിക്, സ്പിരിറ്റ്, എന്നു നിന്റെ മൊയ്ദീൻ, വെള്ളിമൂങ്ങ തുടങ്ങീ നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ലെനയ്ക്കായിരുന്നു. സിനിമയ്ക്കൊപ്പം തന്നെ ഒരുകാലത്ത് ടെലിവിഷൻ സീരിയലുകളിലും ലെന ഏറെ സജീവമായിരുന്നു.
പലപ്പോഴും തന്റെ ജീവിതത്തെ കുറിച്ചും ജീവിതത്തോടും ആത്മീയതയൂടുമുള്ള കാഴ്ചപാടുകളും ലെന തുറന്നുപറയാറുണ്ട്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ അടക്കം ഇത്തരം തുറന്നുപറച്ചിലുകൾ വലിയ ചർച്ചകൾക്കും വഴിതുറക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മാതൃഭാഷയെ കുറിച്ച് ലെന പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തന്റെ മാതൃഭാഷ മലയാളമല്ലെ ഇംഗ്ലീഷ് ആണെന്നാണ് ലെന പറയുന്നത്. തന്റെ ‘അമ്മ ആഗ്ലോ ഇന്ത്യൻ ആണെന്നും താൻ പന്ത്രണ്ടാമത്തെ വയസിലാണ് മലയാളം സംസാരിച്ച് തുടങ്ങിയതെന്നും ലെന പറയുന്നു .
“മലയാളം വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ പല സ്ഥലത്താണ് ഞാന്‍ വളര്‍ന്നത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ഗുഹാട്ടി, കൊച്ചി, തൃശൂര്‍, ബോംബെ, ബാംഗ്ലൂര്‍ ഇത്രയും സ്ഥലങ്ങളിലൊക്കെ ഞാന്‍ ജീവിച്ചിട്ടുള്ളതു കൊണ്ട് എന്റെ മലയാളത്തിലെ ബേസ് വളരെ കുറവാണ്. ഞാന്‍ ഐസിഎസ്സി സിലബസിലാണ് പഠിച്ചത്. എന്റെ അച്ഛന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു വര്‍ക്ക് ചെയ്തു കൊണ്ടിരുന്നത്. അത് കാരണം എന്റെ സെക്കന്റ് ലാംഗ്വേജ് ഹിന്ദിയാണ്. അപ്പോള്‍ എനിക്ക് മലയാളത്തിന്റെ മേല്‍ കമാന്റില്ല. എഴുതാനും വായിക്കാനും അറിയില്ല. മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതു കൊണ്ട് എനിക്ക് നല്ല രീതിയില്‍ സംസാരിക്കാന്‍ അറിയാം.” ലെന പറയുന്നു.


പ്രമുഖ നടനും ഭാര്യയ്ക്കുമെതിരെ ജോജു ജോർജിന്റെ ഗുരുതര ആരോപണം, തനിക്കെതിരെ പിആർ പ്രചാരണം നടക്കുന്നതായി വെളിപ്പെടുത്തൽ, സംഭവത്തിൽ വിശദീകരണവുമായി താരം, സിനിമാ മേഖലയിൽ ചർച്ചയായി വിഷയം
ബിഗ്ബോസ് സീസൺ എട്ടിൽ ലാലേട്ടൻ എന്തിന് ‘ചാണക്യൻ’ എടുത്തു? ; ചർച്ചകൾക്കിടയിൽ ലാലേട്ടന്റെ പുത്തൻ ലുക്കും!; വിസ്മയയ്ക്ക് ഒപ്പം ലാലേട്ടൻ , ഈ ഓണം ബിഗ്ബോസിന്റെയും വിസ്മയയുടെയും “തുടക്കം”!







