ബിഗ്‌ബോസ് മലയാളം സീസൺ 8-ന്റെ ആദ്യത്തെ ശരിക്കുള്ള അടിപൊളി പ്രൊമോ വന്നിട്ട് 10 ദിവസത്തിലധികമായി, എന്നിട്ടും ലാലേട്ടന്റെ പുത്തൻ ലുക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്താണ് ഈ പ്രൊമോയിലേ ആ സീക്രെട്ട്, ലാലേട്ടന്റെ ലൂക്ക് ഒരു സംഭവം തന്നെയായിരുന്നു ഒപ്പം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ ഒരു സ്ഥലം.
ഗ്രന്ഥാലയം!
അവിടെ നിന്ന് ലാലേട്ടൻ എടുക്കുന്ന ചാണക്യന്റെ അർത്ഥശാസ്ത്രം.
എന്തുകൊണ്ടാണ് ചാണക്യന്റെ അർത്ഥശാസ്ത്രം അതിൽ വരുന്നത്, ഈ ലുക്ക് എവിടുന്ന് വന്നു എന്നെല്ലാം നമുക്ക് ഡീറ്റെയിൽ ആയി പറയാം. ഒപ്പം, മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ആദ്യ അഭിമുഖത്തിലെ ഞെട്ടിക്കുന്ന openness-ഉം ഇന്നത്തെ വീഡിയോയിൽ ഉണ്ട്.
മംഗളം ടി വി ആദ്യമായി കാണുന്നവർ ചാനൽ sabscribe ചെയ്തു അവസാനം വരെ കാണണേ….!
ഒരു പച്ച vintage jeep-ൽ ലാലേട്ടൻ വന്നിറങ്ങുന്നു. Slow motion-ൽ, ചുറ്റും വവ്വാലുകൾ പറന്നകലുന്ന ഒരു സീൻ. അതാ ആ പഴയ ഗ്രന്ഥശാലയുടെ മുന്നിൽ ലാലേട്ടൻ എത്തുന്നു.
മഞ്ഞ വെളിച്ചത്തിൽ, ചിലന്തിവലകൾക്കും പൊടികൾക്കും ഇടയിലൂടെ ഒന്നും കൂസാതെ ലാലേട്ടൻ slow motion-ൽ നടന്നു കയറുന്നു. വെള്ള മുണ്ടും വെള്ള ഷർട്ടും…. നമ്മൾ എല്ലാ മലയാളികളും ഇഷ്ടപ്പെടുന്ന ആ ലുക്ക്. ക്ലോസപ്പിൽ ആ മുഖം കാണാം…. കട്ട മീശ പിരിച്ചു വച്ച്, ഇത്തവണ താടിയില്ല….!
ഗ്രന്ഥശാലയിലെ പെയിന്റിംഗ്സും പുസ്തകങ്ങളും എല്ലാം ഒരു പഴയകാല പ്രൗഢി വിളിച്ചോതുന്നു. പല പുസ്തകങ്ങൾക്കിടയിലൂടെയും ലാലേട്ടൻ തിരഞ്ഞെടുക്കുന്ന ഒരു പുസ്തകമുണ്ട് — ചാണക്യന്റെ അർത്ഥശാസ്ത്രം. ആ പുസ്തകം table-ൽ വച്ച് തുറക്കുന്നത് മുതലാണ് ലാലേട്ടന്റെ ശബ്ദത്തിൽ ആ ഡയലോഗ് തുടങ്ങുന്നത്:
“പ്രജകളുടെ സന്തോഷമാണ് രാജാവിന്റെ സന്തോഷം, അവരുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. സ്വന്തം താല്പര്യങ്ങൾക്കല്ല, പ്രജകളുടെ താല്പര്യങ്ങൾക്കാണ് രാജാവ് മുൻഗണന നൽകേണ്ടത്.”
ലാലേട്ടൻ ചെയറിൽ ഇരുന്ന് ആ പുസ്തകതാളുകൾ ഓരോന്നും മറിച്ചു നോക്കുന്നു. അത് വായിച്ചു നോക്കിയ ശേഷം, slow motion-ൽ ക്യാമറയിലേക്ക് നോക്കി ലാലേട്ടൻ പറയുന്നു:
“But I am not the king, I am the king maker.”
അതിനു ശേഷം ഒരു hourglass എടുത്ത്, 8 എന്ന shape-ൽ വയ്ക്കുന്നു. അങ്ങനെയാണ് സീസൺ 8 reveal ചെയ്യുന്നത്.
ഈ പ്രൊമോ വീഡിയോ ഒന്നിലധികം കണ്ടവരായിരിക്കും നിങ്ങൾ..
അതിൽ, എന്തുകൊണ്ട് ചാണക്യന്റെ അർത്ഥശാസ്ത്രം? എന്താണ് ഈ തീം എന്ന് നിങ്ങൾ ഒരുപാട് ചിന്തിച്ചുകാണും.
ഇത് വെറുതെ ഒരു പുസ്തകം അല്ല തിരഞ്ഞെടുത്തിരിക്കുന്നത്. ചാണക്യന്റെ അർത്ഥശാസ്ത്രം ഭരണതന്ത്രത്തെക്കുറിച്ചും, അധികാരം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുമുള്ള ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളിൽ ഒന്നാണ്. “രാജാവ്” എന്നത് സ്വന്തം താല്പര്യത്തിന് വേണ്ടിയല്ല, പ്രജകൾക്ക് വേണ്ടിയാണ് നിലനിൽക്കുന്നത് എന്ന ആ സന്ദേശം നേരിട്ട് ബിഗ്‌ബോസിന്റെ role-മായി connect ചെയ്യുന്നു.
ലാലേട്ടൻ “king” അല്ല, “king maker” ആണ് എന്ന് പറയുന്നത് ബിഗ്‌ബോസിന്റെ യഥാർത്ഥ റോളിനെ സൂചിപ്പിക്കുന്നു . ഹൗസിനുള്ളിലെ കളിക്കാരെ നിയന്ത്രിക്കുന്നയാൾ, പക്ഷെ അധികാരം ഒടുവിൽ പ്രേക്ഷകരുടെ, viewers-ന്റെ കയ്യിലാണ് എന്ന ഒളിഞ്ഞിരിക്കുന്ന അർത്ഥവും ഇവിടെ വായിച്ചെടുക്കാം.
പൂർണ്ണമായി കാണാം വീഡിയോയിലൂടെ!
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ക്ലീൻഷേവും നീണ്ടമീശയുമായി അർജന്റീന ജേഴ്സിയണിഞ്ഞ് ലാലേട്ടൻ







