ന്യൂഡൽഹി: ജോണ്‍ ബ്രിട്ടാസ് എംപിയോട് ക്ഷുഭിതനായ എഐഡിഎംകെ എംപി എം. തമ്പിദുരൈയുടെ രാജ്യസഭയിലെ പ്രസംഗം ചര്‍ച്ചയാകുന്നു. നീറ്റ് വിഷയത്തിലായിരുന്നു തമ്പിദുരൈയുടെ പ്രസംഗം.നീറ്റ് പരീക്ഷയെ എഐഡിഎംകെ ശക്തമായി എതിര്‍ക്കുന്നുവെന്നും 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ തങ്ങള്‍ എതിര്‍ത്തിരുന്നുവെന്നുമാണ് തമ്പിദുരൈ സഭയില്‍ പറഞ്ഞത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടത്തിയ ചില ഇടപെടലുകളെ കുറിച്ചും തമ്പിദുരൈ പരാമര്‍ശിച്ചു.തമിഴ്നാട് മുന്‍ മുഖ്യമന്ത്രി പുരട്ചി തലവി ‘അമ്മ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു എംപിയുടെ പരാമര്‍ശം.ഇതിനിടെ ജോണ്‍ ബ്രിട്ടാസ് മൂന്ന് തവണ തമ്പിദുരൈയോട് ‘Which Amma’ എന്ന് ആവര്‍ത്തിച്ച് ചോദിക്കുകയായിരുന്നു. മൂന്നാമതും ചോദ്യം ഉയര്‍ന്നതോടെ സഹികെട്ട തമ്പിദുരൈ ‘Your Amma’ എന്ന് മറുപടി നല്കി.തുടര്‍ന്ന് ഈ മറുപടി കേട്ട് അത്ഭുതപ്പെടുന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
അതേസമയം 2010ലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആദ്യമായി നീറ്റ് പരീക്ഷ നോട്ടിഫൈ ചെയ്തതെന്നും 2012-13 കാലഘട്ടത്തില്‍ കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്നാണ് ഇത് നടപ്പിലാക്കിയതെന്നുമാണ് തമ്പിദുരൈ പാര്‍ലമെന്റില്‍ പറഞ്ഞത്. യുപിഎ സര്‍ക്കാരിനെതിരെയായിരുന്നു എംപിയുടെ പരാമര്‍ശം.
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും


കെഎസ്ഇബി ഗോൾ അടിക്കുമോ? 19, 20 തീയതികളിൽ വൈദ്യുതി മുടക്കം പൂർണമായി ഒഴിവാക്കാൻ കടുത്ത തീരുമാനത്തിലേക്ക്; തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് പവർകട്ട്!;







