“അങ്ങനെ എന്ത് കേട്ടാലും ആദ്യം മനസ്സിൽ വരുന്നത് അച്ഛൻ്റെ പേര്”: ഈ മകനെയാണോ വീ‌ട്ടിൽ നിന്ന് പുറത്താക്കിയത്? ഇതുവരെ കേട്ടതെല്ലാം കള്ളമോ?; സത്യം പുറത്ത് കൊണ്ട് വന്ന് വിജയ്‌യുടെ മകൻ!

Actor Vijay with son Jason Sanjay latest interview news
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വീട്ട് വിശേഷങ്ങൾ ഇന്ന് മലയാളികൾക്ക് ഇടയിലും വലിയ ചർച്ചയാണ്. അതിന് കാരണം, ഇളയ ദളപതി വിജയ് ഇന്ന് മുഖ്യമന്ത്രിയായതാണ്. എന്നാൽ, നല്ല വാർത്തകൾക്ക് ഒപ്പം തന്നെ പലപ്പോഴും വിജയുടെ വീട്ടിലെ പ്രശ്നങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടാറുണ്ട്.
ഇന്നിപ്പോൾ , വിജയുടെ മകൻ ജേസൺ സഞ്ജയ് നൽകിയ അഭിമുഖമാണ് ആരാധകർ സംസാരവിഷയമാക്കിയിരിക്കുന്നത്. ജേസണിനെക്കുറിച്ചും വിജയ്നെക്കുറിച്ചും ഇതുവരെ ഉണ്ടായിരുന്ന പല ധാരണകളും ഇല്ലാതാക്കുന്നതാണ് ഈ അഭിമുഖം.
അച്ഛനുമായി ജേസൺ അകൽച്ചയിലാണെന്നാണ് കുറേ നാളുകളായി അഭ്യൂഹമുണ്ട്. വിജയും ഭാര്യ സം​ഗീതയും വിവാഹമോചനത്തിന്റെ വക്കിലാണ്. സം​ഗീതയാണ് ഡിവോഴ്സ് പെറ്റീഷൻ നൽകിയത്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പെറ്റീഷൻ ഫയൽ ചെയ്തിരിക്കുന്നത്. അമ്മയുടെ വിഷമം മനസിലാക്കിയ ജേസൺ സഞ്ജയ് അച്ഛനെ വെറുക്കുന്നെന്നും അച്ഛനുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും​ ​ഗോസിപ്പുകൾ വന്നിരുന്നു.
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിലും ജേസൺ പങ്കെടുത്തിരുന്നില്ല. ഇതും അഭ്യൂഹങ്ങൾക്ക് ആക്കം കൂ‌ട്ടി. അമ്മയ്ക്കുണ്ടായ അപമാനം മനസിലാക്കി അച്ഛനെ തള്ളിപ്പറഞ്ഞ മകനെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പലരും ജേസൺ സഞ്ജയ്നെ കുറിച്ച് പറഞ്ഞ് കയ്യടിച്ചിരുന്നു.
എന്നാൽ പുതിയ അഭിമുഖത്തോ‌ടെ പുറത്ത് വന്ന വാർത്തകളെല്ലാം തെറ്റാണെന്ന് വ്യക്തമായി. അച്ഛനെക്കുറിച്ച് സ്നേഹത്തോടെയും അഭിമാനത്തോ‌‌‌ടെയുമാണ് ജേസൺ സഞ്ജയ് സംസാരിക്കുന്നത്.
ഹോളിവുഡ് ആക്ഷൻ സ്റ്റാർ ജേസൺ സ്റ്റഹാമിനൊപ്പം തമിഴ് സിനിമയിൽ നിന്ന് ഒരാളെ കാസ്റ്റ് ചെയ്യുമെങ്കിൽ ആരെ തെരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോൾ അച്ഛന്റെ പേരാണ് ജേസൺ പറഞ്ഞത്. അങ്ങനെ എന്തെങ്കിലും വലിയ നേട്ടങ്ങൾ സംഭവിച്ചാൽ അച്ഛന്റെ പേരാണ് ആദ്യം മനസിൽ വരികയെന്നും ജേസൺ പറഞ്ഞു. താൻ സിനിമാ രം​ഗത്തേക്ക് വരാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചപ്പോൾ അച്ഛനും അമ്മയും തന്നെ പിന്തുണച്ചെന്നും താരപുത്രൻ പറഞ്ഞു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.