വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓരോ ദിവസവും എന്താണ് ചെയ്യുക എന്നത് ഇന്ന് വലിയ വാർത്തയാണ്. ഇപ്പോഴിതാ, ഇറാന്റെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായിട്ടുള്ള വാർത്തയാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സൈനിക നീക്കത്തിൽ ഇസ്രായേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഈ ആക്രമണങ്ങൾ ഒരു ദിവസം മാത്രമല്ല, ദിവസങ്ങൾ നീണ്ടുനിന്നേക്കും എന്നാണ് സൂചന. ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യു.എസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ജൂലൈ 31-ന് ക്യാമ്പ് ഡേവിഡ് പ്രസിഡൻഷ്യൽ റിട്രീറ്റിൽ ട്രംപിന്റെ നേതൃത്വത്തിൽ നടന്ന കാബിനറ്റ് യോഗത്തിൽ ഈ പദ്ധതി ചർച്ച ചെയ്തു.
എന്നാൽ, ആക്രമണത്തിനുള്ള പ്രാഥമിക സൈനിക തയ്യാറെടുപ്പുകൾക്ക് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, അന്തിമ അനുമതി ഇതുവരെ നൽകിയിട്ടില്ല. മേഖലയിൽ വൻ യുദ്ധ സാധ്യത ഉണ്ടാകുമെന്നതിനാലും സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്നതിനാലും ക്യാബിനറ്റ് യോഗത്തിൽ ചില വൈറ്റ് ഹൗസ് ഉപദേശകർ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പെട്രോളിയം റിഫൈനറികൾ, വൈദ്യുത ഉത്പാദന കേന്ദ്രങ്ങൾ, പ്രധാന നഗരങ്ങളിലേക്കുള്ള (ടെഹ്റാൻ ഉൾപ്പെടെ) വൈദ്യുതി വിതരണം തകരാറിലാക്കാനായി ഇലക്ട്രിക്കൽ ഗ്രിഡുകൾ എന്നിവ ആക്രമിക്കാനാണ് പദ്ധതി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തിടെ വാഷിംഗ്ടണിൽ വെച്ച് ട്രംപുമായും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് ഇസ്രയേൽ വീണ്ടും ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിൽ പങ്കാളികളാകുന്നത്.
അതേസമയം, തങ്ങളുടെ ഊർജ്ജ മേഖലയ്ക്ക് നേരെ ആക്രമണമുണ്ടായാൽ, മേഖലയിലെ അമേരിക്കൻ-ഇസ്രായേൽ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകാൻ സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ വാർത്താ ഏജൻസികൾ വഴി അറിയിച്ചിട്ടുണ്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
Also Read
യുക്രെയ്ന് പാട്രിയറ്റ് മിസൈൽ സാങ്കേതികവിദ്യ നൽകും: നാറ്റോ ഉച്ചകോടിയിൽ പ്രഖ്യാപനവുമായി യു.എസ്
യുക്രെയ്ന് പാട്രിയറ്റ് മിസൈൽ സാങ്കേതികവിദ്യ നൽകും: നാറ്റോ ഉച്ചകോടിയിൽ പ്രഖ്യാപനവുമായി യു.എസ്









