അരുന്ധതി കൃഷ്ണന്
തിരുവനന്തപുരം: കേരള പോലീസ് സേനയില്‍ കേട്ടുകേള്‍വിയില്ലാത്ത അത്യപൂര്‍വ്വമായ ഭരണനിര്‍വ്വഹണ നേട്ടവുമായി ആംഡ് പോലീസ് ബറ്റാലിയന് എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ. സ്വന്തം വകുപ്പിലെ അതായത് പോലീസിലെ പ്രധാന പദവിയില്‍ തുടരുമ്പോള്‍ തന്നെ പോലീസിന് പുറത്തുള്ള മറ്റൊരു സുപ്രധാന വിഭാഗത്തിന്റെ കൂടി അധിക ചുമതല ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മാത്രം ഐ.പി.എസ് ഉദ്യോഗസ്ഥനായി അദ്ദേഹം മാറി.

ഫയര്‍ ഫോഴ്സ് മേധാവിയായിരുന്ന നിഥിന് അഗര്‍വാള്‍ സര്‍വീസില്‍നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് ആംഡ് പോലീസ് ബറ്റാലിയന്റെ ചുമതല വഹിക്കുന്ന ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്ക് ഫയര്‍ ഫോഴ്സിന്റെ അധിക ചുമതല കൂടി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിലവില്‍ കൈകാര്യം ചെയ്യുന്ന ക്രമസമാധാന-സേന ചുമതലകള്‍ക്ക് ഭംഗം വരാതെയാണ് അദ്ദേഹം ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിന്റെ അമരത്തേക്ക് എത്തുന്നത്.

പോലീസ് സേനയുടെ ചരിത്രത്തില്‍ സമാനമായ രീതിയില്‍ രണ്ട് വലിയ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് വഹിച്ചിട്ടുള്ളത് മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാത്രമാണ്. അന്ന് പോലീസിലെ തന്ത്രപ്രധാന ചുമതലകള്‍ വഹിക്കുന്നതിനിടെയാണ് ബെഹ്റയ്ക്ക് വിജിലന്‍സിന്റെ അധിക ചുമതല കൂടി സര്‍ക്കാര്‍ കൈമാറിയത്. ഇതിനുശേഷം ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ തേടി ഇത്തരമൊരു അപൂര്‍വ്വ ഇരട്ടച്ചുമതല എത്തുന്നത്.
സംസ്ഥാനത്തെ ഭരണരംഗത്തും ക്രമസമാധാന പരിപാലനത്തിലും ബല്‍റാം കുമാര്‍ ഉപാധ്യായ പുലര്‍ത്തുന്ന മികച്ച പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ പുതിയ നിയമനം. പോലീസ് ബറ്റാലിയനുകളുടെ ഏകോപനവും നവീകരണവും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ്, ദുരന്തനിവാരണ രംഗത്ത് നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിന്റെയും തലപ്പത്തേക്ക് അദ്ദേഹം നിയോഗിക്കപ്പെടുന്നത്.
സര്‍വീസില്‍ ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള ബല്‍റാം കുമാര്‍ ഉപാധ്യായ, മുന്‍പ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളില്‍ തിളങ്ങിയിട്ടുണ്ട്. വിരമിച്ച നിഥിന് അഗര്‍വാളിന് പകരക്കാരനായി സ്ഥിരം സംവിധാനം ഉണ്ടാകുന്നതുവരെ ഫയര്‍ ഫോഴ്സിന്റെ പൂര്‍ണ്ണ നിയന്ത്രണം ഉപാധ്യായയ്ക്കായിരിക്കും. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന് ഒരേസമയം യൂണിഫോം പോലീസിലും പോലീസിതര വകുപ്പിലും ഉയര്‍ന്ന ചുമതല ലഭിക്കുന്നത് കേരള പോലീസിലെ അപൂര്‍വ്വ സംഭവമായി വിലയിരുത്തപ്പെടുന്നു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


എ.ഡി.ജി.പി എം.ആര്. അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം: പേരൂര്‍ക്കട പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തേക്കും; രേഖകള്‍ തിരുത്തിയതിലും ഭീഷണിപ്പെടുത്തിയതിലും അന്വേഷണം







