കൊല്ലം: കുണ്ടറ പൊലീസ് മർദന ആരോപണത്തിൽ മരിച്ച സിയാദിന്റെ മകളും പൊലീസുകാരനായ ശ്രീജിത്തും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. പപ്പയെ ഇടിച്ചത് സാറാണെന്ന് പപ്പ പറഞ്ഞിരുന്നുവെന്ന് സംഭാഷണത്തിൽ മകൾ പറയുന്നു. സുഖമില്ലെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും പറഞ്ഞു. നട്ടേല്ലിന് നിറയെ പഴുപ്പാണെന്നും ആരാണ് മർദിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചെന്നും മകൾ പറഞ്ഞു. പൊലീസ് മർദനത്തെ സിയാദ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസുകാരനായ ശ്രീജിത്താണ് മർദിച്ചതെന്നും മകൾ ആരോപിക്കുന്നു. എന്റെ പപ്പ പോയി സാറേയെന്ന് പറഞ്ഞ് മകൾ പൊട്ടിക്കരഞ്ഞു.
കുണ്ടറയിൽ യുവാവ് മരിച്ചതിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. വിദ്യാർഥിയെ കാണാതായെന്ന പരാതിയിൽ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച സിയാദ് എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്. പൊലീസ് മർദനത്തിലേറ്റ പരിക്കാണ് മരണ കാരണമെന്നാണ് ആരോപണം. ജൂൺ 16നാണ് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
രാഹുൽ ഗാന്ധിക്ക് പരാതി നൽകും, മന്ത്രിമാരെ തടയും! മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ്


ട്രെയിനിൽ കവർച്ച പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടി രക്ഷപ്പെടാൻ ശ്രമം വിഫലം







