അടൂർ: സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐ. പ്രവർത്തകരെ ഡി.വൈ.എഫ്.ഐ.ക്കാർ മർദിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് മണക്കാല ജങ്ഷനിൽ എസ്.എഫ്.ഐ.സംഘർഷത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം പ്രണവ് ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. കാറിൽ എത്തിയ ഡി.വൈ.എഫ്.ഐ. സംഘം ഇവരെ മർദിക്കുകയായിരുന്നു.
കടമ്പനാട്ടുള്ള 2 സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ എത്തിയപ്പോഴാണു സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മർദനമേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
രണ്ടുദിവസം മുൻപ് കടമ്പനാട് കല്ലുകുഴിയിലുള്ള സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ സീനിയർ, ജൂനിയർ വിഷയം ഉണ്ടായിരുന്നു. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽകൂടി വെല്ലുവിളികളായി. തുടർന്ന് ഒരു വിദ്യാർഥിയുടെ സഹോദരൻ വിഷയത്തിൽ ഇടപെട്ടു. ഇതിന്റെ തുടർച്ചയായിട്ടാണ് സംഘർഷമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. മർദനമേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ഡി.വൈ.എഫ്.ഐ പ്രശ്നവുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ അറിയിച്ചു.
ഒടുവിൽ വഴങ്ങി പിഎസ്സി; 54 മാർക്കിന്റെ ചോദ്യങ്ങൾ കാണാതെ പോയതെങ്ങോട്ട്?; പ്ലാനിങ് ബോർഡ് നിയമന വിവാദത്തിൽ ക്രൈംബ്രാഞ്ചിന് മുഴുവൻ രേഖകളും കൈമാറി!


വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു; 2018ലെ പ്രളയത്തിൽ പോലും ഇങ്ങനെ വെള്ളം കയറിയിട്ടില്ല; ലക്ഷങ്ങളുടെ നഷ്ടമുണ്ടായി എന്ന് കടയുടമകൾ!







