വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കേസിലെ പ്രതികളായ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് ഉടൻ കോടതിയെ സമീപിക്കും.
ജില്ലയ്ക്കകത്തും പുറത്തും സംഘത്തിന് കണ്ണികളുള്ളതിനാൽ വിശാലമായ അന്വേഷണസംഘംതന്നെ വേണമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.കാവ്യ ആർക്കൊക്കെ പണം അയച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആറുമാസമായി ഇവർ എം.ഡി.എം.എ. മാഫിയയ്ക്ക് വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിക്കാൻ തുടങ്ങിയിട്ട്. ഇക്കാലയളവിലെ എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
അധ്യാപികമാരായതിനാൽ സംശയിക്കാൻ സാധ്യതയില്ലെന്ന ബലത്തിലാണ് വിൽപ്പനക്കാർ ഇവരെ പണംവാങ്ങാൻ നിയോഗിച്ചത്. ക്യുആർ കോഡ് വഴിയായിരുന്നു മയക്കുമരുന്ന് വേണ്ടവർ ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്.
നെന്മാറ ഇരട്ടക്കൊലപാതക കേസ് : നരാധപന് വധശിക്ഷയോ? ശിക്ഷാവിധി ഇന്ന്!
കീർത്തനയെയും കാവ്യയെയും ഒന്നിച്ചു ചോദ്യംചെയ്യാൻ പോലീസ് അടുത്ത ദിവസംതന്നെ കസ്റ്റഡിയിൽ വാങ്ങും. രണ്ടുപേരും ഇപ്പോൾ റിമാൻഡിലാണുള്ളത്. ചോദ്യംചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണു പോലീസ്.


സോഡാ കുപ്പിയിൽ ഗോളി ഇട്ടാൽ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ കഴിയൂ’; എവിടെയായാലും ഏകാധിപതികള്‍ തകരും,എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഗണേഷ് കുമാർ







