തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ ഞായറാഴ്ച ഉച്ചയോടെ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. വിശാഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്.
തട്ടുകടയിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവതി പിടിയിൽ; പോലീസിനെ വിവരമറിയിച്ചത് യുവതിയുടെ സുഹൃത്ത്
പ്രശ്നങ്ങളുടെ ഭാഗമായി പ്രദീപിനെ ഇപ്പോൾ കൊല്ലപ്പെട്ട വിശാഖ് ആക്രമിക്കുകയും അതിന്റെ പേരിൽ ജയിലിൽ പോകുകയും ചെയ്തിരുന്നു. പിന്നീടും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാകുകയും വിശാഖ് മലയൻകീഴുള്ള ഒരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായാണ് വിശാഖ് പാൽകുളങ്ങരയിലെ വീട്ടിലെത്തിയത്. അപ്പോഴാണ് പ്രദീപിന്റെ ആക്രമണം ഉണ്ടായത്. പ്രദീപ് വടിവാൾ ഉപയോഗിച്ച് വിശാഖിനെ വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോയി. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കോഴിക്കോട്ട് യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; സ്ത്രീകളടക്കം ആറുപേർ പോലീസ് വലയിൽ









