ചെന്നെെ : നടി തൃഷയെ വിമർശിച്ച് മുതിർന്ന എഐഎഡിഎംകെ നേതാവ് ആർ.ബി ഉദയകുമാർ. മുഖ്യമന്ത്രി വിജയ്യെ കാണാൻ തൃഷയ്ക്ക് മാത്രമാണ് പ്രത്യേക അവസരം ലഭിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഉടൻ തന്നെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം പരിഹസിച്ചു. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ മറ്റാർക്കാണ് സാധിക്കുകയെന്നും ഉദയകുമാർ ചോദിച്ചു.
നേരത്തെ വിജയ് അഭിനയിച്ച ജനനായകൻ ചിത്രത്തിന്റെ റിലീസ് ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയതിനെതിരെയും ഉദയകുമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണനേതൃത്വം സിനിമ കാണുന്നതിനാണ് മുഴുവൻ ശ്രദ്ധ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ തൃഷ – വിജയ് ബന്ധം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ഭക്തരുടെ പണം എങ്ങോട്ട് പോകുന്നു? അയോധ്യക്ക് പിന്നാലെ ബദ്രിനാഥിലും അഴിമതി ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് സമിതി


വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയാലും പൗരത്വം പോകില്ല; ബംഗാൾ എസ്ഐആർ കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി, 34 ലക്ഷം അപ്പീലുകൾ ബാക്കി







