ധർമേന്ദ്ര പ്രധാനിന് പിന്തുണയുമായി ബിജെപി നേതാക്കളുടെ നിര; വീട്ടിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേതാക്കൾ

ന്യൂഡൽഹി: വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തെ തുടർന്ന് ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ച ധർമേന്ദ്ര പ്രധാന് പിന്തുണയുമായി ബിജെപി നേതാക്കൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ,ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കളാണ് പ്രധാനന്റെ വസതി സന്ദർശിച്ചത്. ബിജെപി പ്രധാനൊപ്പം ഉറച്ചുനിൽക്കുന്ന എന്ന് വ്യക്തമാക്കുന്നതിനാണ് സന്ദർശനം.

അതിനിടെ പ്രധാന്റെ രാജിയെ പിന്തുണച്ച് അമിത് ഷാ രംഗത്തെത്തി. രാഷ്‌ട്രീയ നേട്ടങ്ങളെക്കാൾ രാജ്യത്തെ യുവാക്കളെയും വിദ്യാർത്ഥികളെയും ഉയർന്ന നിലയിൽ കാണുന്നതിന്റെ ഉദാഹരണമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്നും നീറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.’ബിജെപി പ്രവർത്തകർക്ക് ഏതൊരു പദവിയെക്കാളും പ്രധാനപ്പെട്ടത് രാജ്യവും യുവാക്കളും വിദ്യാർത്ഥികളുമാണ്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഈ തത്വത്തിന്റെ ഉദാഹരണമാണ്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനും ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുറ്റക്കാരെ കർശനമായി ശിക്ഷിക്കുന്നതിനായി മോദി സർക്കാർ സ്വീകരിച്ച തീരുമാനങ്ങൾ അഭിനന്ദനാർഹമാണ്’. എന്നാണ് അമിത് ഷാ എക്‌സിൽ കുറിച്ചത്.വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലയളവിൽ ധർമ്മേന്ദ്ര പ്രധാൻ നിരവധി പ്രധാനപ്പെട്ട പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.