അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ചു. മുതിർന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് എസ്ഐടി പുനഃസംഘടിപ്പിച്ചത്. ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, അയോധ്യ റേഞ്ച് ഡിഐജി സോമൻ വർമ്മ, അയോധ്യ എസ്എസ്പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് പുതിയ അംഗങ്ങൾ. സുപ്രീംകോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. പുതിയ സംഘം 27ന് സുപ്രീംകോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകും.
‘സന്തുഷ്ടനാണ്’; സമരം അവസാനിപ്പിച്ച സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ
മോഷണവുമായി ബന്ധപ്പെട്ട കേസുകളിലെ ക്രിമിനൽ അന്വേഷണവും സാങ്കേതിക പരിശോധനയും കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിയുമെന്ന് നിരീക്ഷിച്ചാണ് മുതിർന്ന ഐഎപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്ഐടിയെ പുനഃസംഘടിപ്പിക്കാൻ കോടതി നിർദേശം നൽകിയത്. ജൂലൈ 27ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു.
അതേസമയം പുതിയ എസ്ഐടിയുടെ നേതൃത്വത്തിൽ ഇതിനോടകം അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. നേരത്തെ, സിസിടിവി ദൃശ്യങ്ങളും സംഭാവന രജിസ്റ്ററും പണം എണ്ണുന്ന നടപടിക്രമങ്ങളും സാമ്പത്തിക രേഖകളും എസ്ഐടി സംഘം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ക്ഷേത്രത്തിലെ നിരവധി ജീവനക്കാരെ ചോദ്യംചെയ്ത സംഘം കാണിക്ക എണ്ണുന്നതിലും നിക്ഷേപിക്കുന്നതിലും കണ്ടെത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ പ്രധാന പ്രതി അടക്കം പിടിയിലാകുകയും ഇയാളിൽനിന്ന് പണം, വാഹനങ്ങൾ, നിക്ഷേപം സംബന്ധിച്ച രേഖകൾ, ആസ്തികൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
₹1000 കോടിയുടെ അന്തർസംസ്ഥാന ലഹരി റാക്കറ്റ് പൊളിഞ്ഞു; 12 കോടി മയക്കുമരുന്ന് ഗുളികകൾ പിടിയിൽ, കൊച്ചിയിൽ 2 പേർ അറസ്റ്റിൽ









