ഗാന്ധിജിയിൽ നിന്ന് പഠിച്ച പാഠം, ജനാധിപത്യത്തെ ഭയക്കേണ്ട; ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സിജെപിയുടെ ആദ്യ പ്രതികരണം

Party reacts officially

ന്യൂഡൽഹി:  വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി സിജെപി സമരവേദി. ‘നമ്മൾ നേടി’, ധർമ്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചുവെന്ന് സിജെപി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. ‘സമാധാനപരമായ മാർഗങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ഗാന്ധിജിയിൽ നിന്ന് പഠിച്ചു’വെന്ന് കോക്രോച്ച് ജനതാ പാർട്ടി എക്സിൽ കുറിച്ചു. ‘പാറ്റകൾ ജയിച്ചു, ജനാധിപത്യം ജയിച്ചു. യുവാക്കളുടെ സമാധാനപരമായ പോരാട്ടം പാഴാകില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു’- അഭിജിത് ദീപ്കെ പറഞ്ഞു.“ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. നിങ്ങൾ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സർക്കാരിനു മുന്നിൽ തലകുനിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ആരുടെയും രാജി വാങ്ങാൻ കഴിയും എന്നതിന്റെ തെളിവാണിത്.

എന്നാൽ രാജി കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും രണ്ട് പ്രധാന ആവശ്യങ്ങൾ കൂടി സർക്കാർ പരിഗണിക്കണമെന്നും അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. പരീക്ഷാ അട്ടിമറികളെ തുടർന്ന് ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആദ്യ ആവശ്യം. കൂടാതെ, നടന്നുപോയ പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ 20-ാം തീയതി വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

 

 

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.