സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കോഴിക്കോട് ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി. ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരമോ നാടുകാണി ചുരമോ വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങൾക്കും അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കും താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്.
അപ്ഡേറ്റ്: ചുരങ്ങൾ പൂർണമായി അടഞ്ഞ നിലയിൽ
എന്നാൽ സ്ഥിതി ഇതിനകം കൂടുതൽ ഗുരുതരമായി മാറിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലും കനത്ത മണ്ണിടിച്ചിലും മൂലം താമരശ്ശേരി ചുരവും, കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരവും (കൊട്ടിയൂർ-മാനന്തവാടി റോഡ്) പൂർണമായി ഗതാഗതയോഗ്യമല്ലാതായി. റോഡിലെ ടാറിങ് ഒലിച്ചുപോയി വൻ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. വയനാട്ടിലേക്കുള്ള പ്രധാന ചുരങ്ങൾ ഒരേസമയം അപകടത്തിലായതോടെ ജില്ല ഏറെക്കുറെ ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചരക്ക് ലോറികളും മറ്റ് വലിയ വാഹനങ്ങളും ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഈങ്ങാപ്പുഴ വഴിയുള്ള ബദൽ റോഡുകൾ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട് – വീതി കുറഞ്ഞ ഈ പാതകളിൽ വാഹനം കേടായാൽ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സർവീസുകൾ പോലും തടസ്സപ്പെടാൻ സാധ്യതയുണ്ട് എന്നതിനാലാണിത്.
അവശ്യ സർവീസുകൾക്ക് ഇളവ്
കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, സിവിൽ ഡിഫൻസ്, പൊലീസ് വാഹനങ്ങൾ, അവശ്യ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടർ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.
ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാഹനങ്ങൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റിൽ ആവശ്യമായ പൊലീസ് സേനയെ വിന്യസിക്കാൻ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഏകോപിപ്പിച്ച് ചുരം മേഖലയിൽ തുടർച്ചയായ പട്രോളിങ് നടത്താനും നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകൾക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും കലക്ടർ നിർദേശിച്ചു.
പാൽചുരത്തിൽ ഞായർ വരെ ഗതാഗതം നിരോധിച്ചു
കണ്ണൂർ-വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഞായർ രാവിലെ ആറു മണി വരെ ഗതാഗതം നിരോധിച്ചു. കണ്ണൂർ ജില്ലയിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാലാണ് ഈ നടപടി. ജില്ലയിൽ നിലവിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വിസ്മയ മോഹൻലാൽ പഠിച്ചതും വളർന്നതും വിയറ്റ്നാമിൽ; രാഷ്ട്രീയമറിയില്ല, ഒരു തെരുവ് പട്ടിയെ കണ്ടാൽ പോലും രക്ഷിക്കൂ, എന്നുപറയുന്ന മനുഷ്യത്വമുള്ള കുട്ടി ; പ്രതികരണവുമായി മേജർ രവി”







