ആലുവ : കരുമാലൂരിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമാലൂർ സ്വദേശിയായ ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. ഇന്നലെ രാത്രി എട്ടരയോടെ സമീപത്തെ കൂട്ടുകാരിയുടെ വീട്ടിൽ പാഠപുസ്തകം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് ശ്രീഭദ്ര വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. എന്നാൽ പിന്നീട് കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച രാവിലെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാനായി പോയത്. ശ്രീഭദ്ര വീട്ടിലെത്തിയതായി കൂട്ടുകാരി സ്ഥിരീകരിച്ചു. പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന് വിവരമില്ല.
കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഫോൺ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുടുംബത്തിൻ്റെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. വിവരം ലഭിക്കുന്നവർ 9633535583 എന്ന നമ്പരിൽ ബന്ധപ്പെടുക.
കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം; ബന്ധങ്ങൾ തേടി പോലീസ്


ഓണത്തിന് മുൻപേ പച്ചക്കറി വിലയിൽ തീ; അടുക്കളകളിൽ ആശങ്ക







