പാലക്കാട്:കത്തിക്കരിഞ്ഞനിലയിൽ മണ്ണാർക്കാട് തച്ചമ്പാറ റോഡരികിൽ കണ്ടെത്തിയ മൃതദേഹം അഞ്ചുവർഷത്തിനുശേഷം തിരിച്ചറിഞ്ഞു. മൃതദേഹത്തിൻറെ ബന്ധുക്കളെ അന്വേഷിക്കുകയാണ് പോലീസ്. മരിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷാജഹാൻ (47) ആണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡി.എൻ.എ. പരിശോധനയിലൂടെയാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തിയത്.
2021 ഫെബ്രുവരിയിലാണ് പാലക്കാട്-തച്ചമ്പാറ റോഡരികിൽ കത്തിക്കരിഞ്ഞനിലയിൽ തിരിച്ചറിയാനാവാത്ത പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ലോക്കൽ പോലീസ് രണ്ടുവർഷത്തോളം അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിക്കാത്തതിനെതുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വിദഗ്ധപരിശോധനയ്ക്കായി മൃതദേഹത്തിൽനിന്നെടുത്ത സാംപിളുകൾ ഡി.എൻ.എ. പരിശോധനയ്ക്ക് അയക്കുകയും ഇതത്രത്തിൽ തമിഴ്‌നാട്ടിലും കേരളത്തിലുമായി കാണാതായ സമാന ശരീരപ്രകൃതിയുള്ളവരുടെ ബന്ധുക്കളിൽനിന്നടക്കം ഒട്ടേറെ ഡി.എൻ.എ. സാംപിളുകളും ശേഖരിച്ചു. ഇവയും മൃതദേഹത്തിൽ നിന്നെടുത്ത സാംപിളുകളും താരതമ്യംചെയ്താണ് കരുനാഗപ്പള്ളി പോലീസിൽ രജിസ്റ്റർചെയ്ത പരാതിയിൽ ഷാജഹാന്റെ അടുത്തബന്ധുവിന്റെ സാംപിൾ തെളിവായി ലഭിക്കുന്നത്.
ഇതോടെ മൃതദേഹം ഷാജഹാന്റേതാണെന്നു തെളിയുകയായിരുന്നു. ഗൾഫിൽനിന്ന് തിരിച്ചെത്തി നാട്ടിൽ വിവിധ തൊഴിൽ ചെയ്തുവരുന്ന ഷാജഹാനെ 2020 ഡിസംബർമുതൽ കാണാതാവുകയായിരുന്നു. കൊല്ലപ്പെട്ട ഷാജഹാന്റെ പാലക്കാടുമായുള്ള ബന്ധമാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഷാജഹാനെക്കുറിച്ച് അറിയുന്നവരോ മുൻപരിചയമുള്ളവരോ പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ അറിയിക്കണം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ബന്ധപ്പെടേണ്ട വിലാസം: ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ (ഒന്ന്), ക്രൈംബ്രാഞ്ച്, പാലക്കാട്. ഫോൺ: 9495824357, 0491 2537071.


എ.ഡി.ജി.പി എം.ആര്. അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം: പേരൂര്‍ക്കട പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തേക്കും; രേഖകള്‍ തിരുത്തിയതിലും ഭീഷണിപ്പെടുത്തിയതിലും അന്വേഷണം
പ്ലസ്ടുവിന് ശേഷം ലൈസൻസിനൊപ്പം യന്ത്രപരിശീലനം; പുതിയ ഗതാഗത നയവുമായി മന്ത്രി







