NEET സമരത്തിന്റെ ഹീറോയ്ക്ക് പിന്നാലെ പെൺകുട്ടികളുടെ പുതിയ ക്രഷ് ഇനി കല്യാണപ്പന്തലിലേക്ക്?

രാഷ്ട്രീയ രംഗത്തും സമരവേദികളിലും നിരവധി നേതാക്കളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു സമരം കഴിഞ്ഞ് വ്യക്തിജീവിതത്തിൽ വലിയ മാറ്റം സംഭവിച്ച ഒരു നേതാവിനെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാവ് അഭിജിത്ത് ദീപ്കെയാണ് പുതിയ ചർച്ചയിലെ താരം.

NEET ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടത്തിയ ശക്തമായ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ അഭിജിത്ത് ദീപ്കെയുടെ വീട്ടിൽ ഇപ്പോൾ സമരങ്ങളുടെ തിരക്കല്ല, വിവാഹാലോചനകളുടെ തിരക്കാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമരവേദികളിലെ അദ്ദേഹത്തിന്റെ നിലപാടുകളും ആത്മവിശ്വാസമുള്ള വ്യക്തിത്വവും നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് വിവാഹാലോചനകൾ എത്തിത്തുടങ്ങിയത് .ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പെൺകുട്ടികളും അവരുടെ കുടുംബങ്ങളും അഭിജിത്തിന്റെ വീട്ടിലേക്ക് ബന്ധപ്പെടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. മകന്റെ വിവാഹകാര്യത്തിൽ അന്തിമ തീരുമാനം അഭിജിത്തിന്റേതായിരിക്കുമെന്ന് മാതാപിതാക്കൾ വ്യക്തമാക്കിയതായും സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ട്. “മകന്റെ തീരുമാനം എന്താണോ, അതുതന്നെയാണ് ഞങ്ങളുടെയും തീരുമാനം” എന്ന നിലപാടിലാണ് കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം .

അതേസമയം, അഭിജിത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ആകാംക്ഷയും സോഷ്യൽ മീഡിയയിൽ വർധിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ഇതിനകം ആരെങ്കിലും മനസ്സിലുണ്ടോ, അതോ സമരജീവിതത്തിനിടെ പ്രണയവും വിവാഹവും മാറ്റിവെച്ചതാണോ എന്ന ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സമൂഹ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച അഭിജിത്തിന്റെ വ്യക്തിത്വവും പ്രവർത്തന ശൈലിയും യുവാക്കൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ പലരും അദ്ദേഹത്തെ ഇപ്പോൾ ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ’ എന്ന രീതിയിലാണ് വിശേഷിപ്പിക്കുന്നത്.സമരപോരാട്ടങ്ങൾക്ക് ശേഷം വിവാഹാലോചനകളുടെ പുതിയ ചർച്ചയെ അഭിജിത്ത് എങ്ങനെ നേരിടും എന്നതാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. ബാച്ചിലർ ജീവിതത്തിന് വിരാമമിട്ട് വിവാഹത്തിലേക്ക് കടക്കുമോ, അതോ വീണ്ടും സമരവേദികളിൽ സജീവമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ .

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.