അധ്യാപികമാർ ഉൾപ്പെട്ട MDMA കേസ്: ബാങ്ക് അക്കൗണ്ടിലൂടെ കോടികൾ കൈമാറ്റം; ഒരാൾ കൂടി അറസ്റ്റിൽ

Police investigation into the teacher-linked MDMA case with another arrest and bank transaction evidence.

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശിയും ഡെലിവറി ബോയിയുമായ ജിജിൽ കുര്യാക്കോസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പേരാമ്പ്ര ബിആർസിയിലെ ഒരു അധ്യാപികയെകൂടി ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് ചെയ്തവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജിലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വടകര എസ്പി ഓഫീസിലാണ് ആദ്യമെത്തിച്ചത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുള്ള കൂടുതൽ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും വീണ്ടെടുക്കുന്നതിനായി വടകര സൈബർ സെല്ലിലേക്ക് മാറ്റി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.