തിരുവനന്തപുരം: ഡിജിപി നിയമനത്തിൽ നിർണായക നീക്കവുമായി സർക്കാർ. എം.ആർ. അജിത് കുമാറിന് പകരം എസ്. ശ്രീജിത്തിനെ സംസ്ഥാന പോലീസ് മേധാവിയായി (ഡിജിപി) പരിഗണിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ജയിൽ മേധാവിയായ എസ്. ശ്രീജിത്തിനെ ഡിജിപിയായി നിയമിക്കാനുള്ള ശുപാർശ മുഖ്യമന്ത്രി പരിശോധിക്കുന്നതായാണ് വിവരം.
ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈ മാസം വിരമിക്കും. ഈ ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കായിരിക്കും പ്രൊമോഷൻ ലഭിക്കുക. നിലവിൽ സുരേഷ് രാജ് പുരോഹിത് ആണ് അടുത്ത മുതിർന്ന ഉദ്യോഗസ്ഥൻ. എന്നാൽ, അദ്ദേഹം നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹം കഴിഞ്ഞാൽ എം.ആർ. അജിത് കുമാറായിരുന്നു പദവിക്ക് യോഗ്യൻ. എന്നാൽ, രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ സാഹചര്യത്തിലാണ് എസ്. ശ്രീജിത്തിലേക്ക് നീക്കമെത്തിയത്.
ഡിസംബറിൽ ചേർന്ന സ്ക്രീനിങ് തല കമ്മിറ്റി, ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയും മുൻഗണനാക്രമവും പരിഗണിച്ച് ശുപാർശ സമർപ്പിച്ചിരുന്നു. ആ ശുപാർശ ഉൾപ്പെട്ട ഫയലാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ളത്. അതേസമയം, എം.ആർ. അജിത് കുമാർ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്. എന്നാൽ, അദ്ദേഹത്തിന്റെ ഹർജി അടുത്ത മാസമാണ് കോടതി പരിഗണിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. നടപടികൾ പൂർത്തിയാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാലാണ് അടുത്ത ഉദ്യോഗസ്ഥന് പ്രമോഷൻ നൽകേണ്ട സാഹചര്യം ഉണ്ടായത്.
ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്ല്യാർക്കെതിരേ പരാതി


കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് പൊലീസ് സുരക്ഷ നൽകാൻ ഹൈക്കോടതി നിർദേശം







