കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം മൊണാലിസ ഭോസ്ലെയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് കേരള ഹൈക്കോടതി. മൊണാലിസ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രാദേശികസംഭവങ്ങൾ
മൊണാലിസയുടെ സുരക്ഷയ്ക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൊണാലിസ ഭോസ്ലെ നൽകിയ ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
കേസിൽ പാലാരിവട്ടം പൊലീസിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തിട്ടുണ്ട്. മൊണാലിസയ്ക്ക് നൽകിയിരുന്ന പൊലീസ് സംരക്ഷണം നേരത്തെ ഹൈക്കോടതി പിൻവലിച്ചിരുന്നുവെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ചാണ് വീണ്ടും ഉത്തരവ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പൊന്മുടി വളവ് കയറാൻ പ്രയാസപ്പെട്ട് കെഎസ്ആർടിസി; സൗജന്യ യാത്ര ബസിൽ സ്ത്രീകളുടെ തിരക്ക് ; ആറാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി രക്ഷപെട്ടത് തലനാരിഴയ്ക്ക്!
പൊന്മുടിയിലേക്ക് വണ്ടികയറാം, കാത്തിരിപ്പില്ലാതെ! സർവീസുകൾ കൂട്ടി കെ.എസ്.ആർ.ടി.സി







