നടൻ ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘ഐ ആം ഗെയി’മിന്റെ ട്രെയ്ലറിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ദുൽഖറിന്റെ പിറന്നാൾ ദിനം കൂടിയായ ജൂലൈ 28 ന് ട്രെയ്ലർ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ട്രെയ്ലർ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം.
ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് സാങ്കേതിക തകരാറുകൾ കാരണം മാറ്റി വച്ചിരിക്കുകയാണ്. ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28 വൈകുന്നേരം 6:00 മണിക്ക് ട്രെയിലർ പുറത്തിറക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
‘പിറന്നാൾ ആശംസകൾക്ക് വളരെ നന്ദി, പക്ഷേ ട്രെയിലർ എവിടെ ജോം?” എന്നായിരുന്നു തമാശരൂപേണ ദുൽഖർ ചോദിച്ചത്. താരത്തിന്റെ ഈ ചോദ്യം നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.‘പിറന്നാൾ ആശംസകൾക്ക് വളരെ നന്ദി, പക്ഷേ ട്രെയിലർ എവിടെ ജോം?” എന്നായിരുന്നു തമാശരൂപേണ ദുൽഖർ ചോദിച്ചത്. താരത്തിന്റെ ഈ ചോദ്യം നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ തിളങ്ങി മലയാളം; മമ്മൂട്ടിക്ക് നാലാം വട്ടം മികച്ച നടനുള്ള പുരസ്കാരം; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക


”കാത്തിരിപ്പിന് വിരാമം ; സെൻസർ കടമ്പ കടന്ന് ‘ജനനായകൻ’, തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ റിലീസ് തീയതി ഉടൻ!”







