നിവിൻ പോളി വേദിയിൽ, ‘ആക്ഷൻ ഹീറോ നവീൻ പോളി’ എന്ന് നാക്കുപിഴച്ച് രമേശ് ചെന്നിത്തല; പിന്നാലെ തന്നെ തിരുത്താൻ സദസ്സിനോട് ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം:  അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന വിജിലൻസ് വകുപ്പ് ആരംഭിച്ച പ്രൊജക്ട് സീറോ ഉദ്ഘാടന പരിപാടിക്കിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നാക്കുപിഴ. നടൻ നിവിൻ പോളിയുടെ പേര് പറയുന്നതിനിടയിലാണ് അബദ്ധം പിണഞ്ഞത്. നിവിൻ പോളിയെ നവീൻ പോളി എന്നായിരുന്നു മന്ത്രി വിശേഷിപ്പിച്ചത്. പിന്നാലെ തെറ്റ് സ്വയം തിരിച്ചറിഞ്ഞ മന്ത്രി, സദസ്സിനോട് തന്നെ തിരുത്താൻ ആവശ്യപ്പെട്ടു.. ആക്ഷൻ ഹീറോ ബിജു അടക്കമുള്ള സിനിമകളിൽ നിവിൻ പോളിയുടെ കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കും എതിരായിട്ടുള്ള പോരാട്ടമാണ് നടത്തുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി വേദിയിലാണ് സംഭവം. ആദ്യ വിസിൽ കമാൻഡോയായി ചലച്ചിത്ര താരം നിവിൻ പോളിയാണ് അണി ചേർന്നത്.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.