മന്ത്രി രാജിവെച്ചാൽ മകൾ തിരികെ വരുമോ? കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണമെന്ന് നീറ്റ് പരീക്ഷാർഥിയുടെ അമ്മ

നാഗ്പുര്‍: നിയമനടപടികൾ മുന്നോട്ടുപോയാലും, സംഭവിച്ച നഷ്ടം നികത്താനാകില്ല അവർക്ക് ഇനി മകളെ തിരികെ കിട്ടില്ല. എന്നാല്‍ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആകാംക്ഷ ചതുര്‍വേദിയുടെ അമ്മ നീലം ചതുര്‍വേദി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതിലൂടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട മകളെ തിരികെ ലഭിക്കില്ലെന്നും, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണക്കാരായ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും നീലം ചതുര്‍വേദി ആവശ്യപ്പെടുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് മെയ് 20നാണ് ആകാംക്ഷ ജീവനൊടുക്കിയത്.

മധ്യപ്രദേശില്‍ നിന്നുള്ള ആകാംക്ഷ ചതുര്‍വേദി നാഗ്പൂരിലെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നാണ് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്നത്. മെയ് 3ന് നടന്ന പരീക്ഷയ്ക്ക് ശേഷം 650ലേറെ മാര്‍ക്ക് നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ആകാംക്ഷ. എന്നാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്തകളും തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങള്‍ക്കും പിന്നാലെ പരീക്ഷ റദ്ദാക്കിയതോടെ ഈ 18കാരി മാനസികമായി തകര്‍ന്നു. വീണ്ടും പരീക്ഷയെഴുതാനുള്ള ധൈര്യം നഷ്ടപ്പെട്ട ആകാംക്ഷ ജീവനൊടുക്കുകയായിരുന്നു.ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്ന മാഫിയകള്‍ക്കും കുറ്റവാളികള്‍ക്കും വധശിക്ഷ നല്‍കുന്നതുപോലുള്ള കര്‍ശന നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഭാവിയില്‍ മറ്റൊരു കുട്ടിക്കും ഈ ഗതി വരാതിരിക്കൂ എന്നാണ് ഈ അമ്മ പറയുന്നത്

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.