പുരി: ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർക്ക് പരിക്കേറ്റതായി വിവരം. വ്യാഴാഴ്ച പുരിയിലെ ഗ്രാൻഡ് റോഡിൽ (ബഡാ ദണ്ഡ) നടന്ന ജഗന്നാഥ രഥയാത്ര കാണാനായി ലക്ഷക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. ഭക്തർക്കിടയിൽ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് പരിക്കേറ്റ 120 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
തിരക്കിനിടയിൽ ശ്വാസംമുട്ടി ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത ജനത്തിരക്ക് മൂലം ശ്വാസതടസ്സം അനുഭവപ്പെട്ടവരെയാണ് എമർജൻസി ടീമുകൾ രക്ഷപ്പെടുത്തുകയും ചികിത്സയ്ക്കായി പുരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തത്.സംഭവത്തിൽ ശ്വാസം മുട്ടി അബോധാവസ്ഥയിലായ ഒരാളെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ (DHH) എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്‌പെഷ്യൽ റെസ്‌ക്യൂ യൂണിറ്റ് (SRU) ഉടൻ തന്നെ സ്ഥലത്തെത്തി തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് ഭക്തരെ ഒഴിപ്പിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
ലോകപ്രശസ്തമായ ജഗന്നാഥ രഥയാത്ര വ്യാഴാഴ്ചയാണ് പുരിയിൽ ആരംഭിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതായി വിശ്വസിക്കുന്ന ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിചാ ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥൻ, ജ്യേഷ്ഠൻ ബാലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ വാർഷിക രഥയാത്ര ദർശിക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് ഒത്തുചേരാറുള്ളത്.


EXCLUSIVE സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസംഘടന: നടി പ്രിയങ്കാ നായര്‍ വൈസ് ചെയര്‍പേഴ്സണാകും; യു.ഡി.എഫ്. സാംസ്കാരിക ചേരിയില്‍ നിന്ന് അക്കാദമി തലപ്പത്തേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
‘കെ റെയിൽ ചെയ്ത അബദ്ധം ആവർത്തിക്കില്ല’: അന്ന് ഞങ്ങൾ തന്നെ പരിസ്ഥിതി പ്രശ്നം പറഞ്ഞു, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ? ; അതിവേഗ റെയിൽ പദ്ധതി പുനഃപരിശോധിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ







