പോലീസ് അസോസിയേഷന്‍ പുനഃസംഘടന: ഡി.ജി.പിയുടെ തടസ്സവാദം തള്ളി; ജി.ആര്‍.അജിത്തിന്റെ ഫോര്‍മുല അംഗീകരിച്ച് ഉത്തരവിറങ്ങി; മംഗളം ടി.വി. വാര്‍ത്ത ശരിവെച്ച് ആഭ്യന്തര വകുപ്പ്

എസ്.നിരഞ്ജന്‍
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ അസോസിയേഷനുകളുടെ ഘടന പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ അന്തിമതീരുമാനം. രണ്ട് സംഘടനകള്‍ മതിയെന്ന യു.ഡി.എഫ് അനുകൂല അസോസിയേഷന്‍ പ്രമുഖ നേതാവ് ജി.ആര്‍.അജിത്തിന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായും അംഗീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പോലീസ് അസോസിയേഷന്‍ പുനഃസംഘടനയി
ല്‍ ജി.ആര്‍.അജിത്തിന്റെനിലപാട് സര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുന്നുവെന്ന വിവരം ‘മംഗളം ടി.വി.’ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://mangalamtv.in/will-the-kerala-police-officers-association-led-by-c-r-biju-cease-to-exist/
മൂന്ന് അസോസിയേഷനുകള്‍ വേണമെന്ന സംസ്ഥാന പോലീസ് മേധാവി രവാഡാ ചന്ദ്രശേഖറിന്റെ ഫോര്‍മുല തള്ളിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് അലം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ നിലവിലുണ്ടായിരുന്ന ‘കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍’ ഇല്ലാതാകും.
 പുതിയ സംഘടനാ ഘടനസര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇനി മുതല്‍ പോലീസില്‍ രണ്ട് അസോസിയേഷനുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക:  കേരള പോലീസ് അസോസിയേഷന്‍: സിവില്‍ പോലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ഗ്രേഡ് എ.എസ്.ഐ, എ.എസ്.ഐ, ഗ്രേഡ് എസ്.ഐ വരെയുള്ള റാങ്കുകളിലുള്ള മുഴുവന്‍ പോലീസുകാരും ഒന്നാം അസോസിയേഷന്റെ കുടക്കീഴില്‍ അണിനിരക്കും.
കേരള പോലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍: എസ്.ഐ (സബ് ഇന്‍സ്‌പെക്ടര്‍) മുതല്‍ നോണ്‍-ഐ.പി.എസ് എസ്.പി (സൂപ്രണ്ട് ഓഫ് പോലീസ്) വരെയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായിരിക്കും രണ്ടാമത്തെ അസോസിയേഷന്‍.
തിരിച്ചടിയായത് ഡി.ജി.പിയുടെ നിലപാട്; തുണയായത് ജി.ആര്‍.അജിത്തിന്റെ ജനപ്രീതി
ഡി.ജി.പി രവാഡാ ചന്ദ്രശേഖര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശപ്രകാരം ഡയറക്ട് എസ്.ഐമാരെയും സി.ഐമാരെയും വേറിട്ടൊരു അസോസിയേഷനാക്കി മൂന്ന് തട്ടുകളില്‍ തന്നെ സംഘടനകള്‍ നിലനിര്‍ത്താനായിരുന്നു ശ്രമം. എന്നാല്‍ താഴെത്തട്ടിലുള്ള ജീവനക്കാരുടെ ഐക്യം തകര്‍ക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും, എസ്.ഐ വരെയുള്ള ജീവനക്കാരുടെ അവകാശ സംരക്ഷണത്തിന് ഒറ്റ അസോസിയേഷനാണ് അനുയോജ്യമെന്നുമുള്ള ജി.ആര്‍.അജിത്തിന്റെ വാദം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടതുപക്ഷ ഭരണകാലത്ത് കടുത്ത പ്രതികാര നടപടികള്‍ക്കും രാഷ്ട്രീയ വേട്ടയാടലുകള്‍ക്കും ഇരയായിട്ടും പോലീസുകാരുടെ ക്ഷേമത്തിനായി ഉറച്ചുനിന്ന നേതാവാണ് അജിത് കുമാര്‍. സഹകരണ പ്രസ്ഥാനങ്ങളിലൂടെ സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് താങ്ങാവാനും താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്കിടയില്‍ വന്‍ സ്വാധീനം നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ജി.ആര്‍.അജിത്ത്
മുന്നോട്ടുവെച്ച യുക്തിസഹമായ ആവശ്യം തള്ളിക്കളയാന്‍ ആഭ്യന്തര വകുപ്പിന് സാധിച്ചില്ല.
നിലവിലെ ഓഫീസേഴ്‌സ് അസോസിയേഷന്റെ സാമ്പത്തിക ആസ്തികളും നിക്ഷേപങ്ങളും 60 ശതമാനം കേരള പോലീസ് അസോസിയേഷനിലേക്കും 40 ശതമാനം സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷനിലേക്കും കൈമാറും. കൂടാതെ ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലവിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഇനി സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ ഓഫീസായി മാറും.
പുതിയ ഘടനയനുസരിച്ചുള്ള അസോസിയേഷന്‍ തിരഞ്ഞെടുപ്പുകള്‍ 2026 സെപ്റ്റംബര്‍ 30-നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഇതിനായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ അഡ്‌ഹോക്ക് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ കമ്മിറ്റികളുടെ കാലാവധി രണ്ട് വര്‍ഷമായിരിക്കും.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.