എസ്. നിരഞ്ജൻ
തിരുവനന്തപുരം: കോഴിക്കോട് എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണത്തില്‍ ഇടപെട്ടുവെന്നും ആരോപിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പി. വിജയനെതിരെ എടുത്ത നടപടികള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, മംഗളം ടിവി നടത്തിയ അന്വേഷണാത്മക കണ്ടെത്തൽ സ്ഫോടനാത്മകമാണ്. എ.ഡി.ജി.പി: വിജയനെതിരേ പോലീസ് ഉന്നതതലത്തിൽ ഗൂഢാലോചന നടന്നതായ സംശയം സർക്കാരിന് മുന്നിലുണ്ട്. ‘ ഉപ്പ് തിന്നവൻ വെള്ളം കുടിക്കും ‘ എന്നത് സത്യമാകുന്നു. അന്നത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ, പി. വിജയനെ ബോധപൂര്‍വ്വം കുടുക്കാന്‍ ചില കരങ്ങൾ ശ്രമിച്ചുവെന്ന വാദങ്ങള്‍ക്ക് ബലമേറുകയാണ്. പോലീസ് ഉന്നതർക്ക് കൈമാറിയ വിവരം മറ്റൊരു സീനിയർ ഉദ്യോഗസ്ഥനിലേക്ക് വിരൽ ചൂണ്ടുന്നു. ഒരു മാധ്യമപ്രവര്‍ത്തകന് വിവരങ്ങള്‍ കൈമാറിയ സാഹചര്യങ്ങളും കൃത്യമായി വെളിപ്പെടുന്നു.

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡിയുടെ നീക്കം; റിപ്പോർട്ട് നൽകി
കേരള പോലീസിനെ ഉലച്ച, ഞെട്ടിച്ച, എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസിന്റെ അന്വേഷണ മറവില്‍ എ.ഡി.ജി.പി: പി. വിജയനെ ബോധപൂര്‍വ്വം കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തെക്കുറിച്ച് നിര്‍ണ്ണായകവും വ്യക്തവുമായ വിവരമാണ് ‘മംഗളം ടിവി’ വായനക്കാർക്ക് സമർപ്പിക്കുന്നത്. കേസില്‍ പ്രതി ഷാറൂഖ് സൈഫിയെ കൊണ്ടുവന്ന ടീമിലെ ഒരു ഉദ്യോഗസ്ഥന്‍ ഹാജാരായി സത്യാവസ്ഥ തുറന്നു പറയാമെന്നു വ്യക്തമാക്കി മുന്നോട്ടു വന്നിരിക്കുകയാണ്. നക്സൽ വർഗീസ് സംഭവത്തിന് സമാനമായ സാഹചര്യങ്ങളാണ് തീവണ്ടി തീവയ്പ് കേസിലും അരങ്ങേറുന്നത്. നക്സൽ വർഗീസിനെ കെട്ടിയിട്ട് വെടിവച്ച് കൊന്നുവെങ്കിൽ, ഈ സംഭവത്തിൽ ഐ.ജി റാങ്കിലെ വിജയനെ വലിച്ചു കീറാൻ പോലീസിൽ തന്നെ ശ്രമം നടന്നതായി ആക്ഷേപം. പി. വിജയന് കേസിന്റെ രഹസ്യ വിവരങ്ങളോ അന്വേഷണ വഴികളോ അറിയില്ലായിരുന്നുവെന്ന് വ്യക്തമാക്കുയാണ് അന്വേഷണ സംഘത്തിലെ ഒരംഗം.

പ്രതി ഷാരൂഖ് സൈഫിയെ കൊണ്ടു വരുന്ന വേളയിൽ വാഹനത്തിന്റെ വിവരങ്ങളും ലൊക്കേഷനും അന്വേഷിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചിരുന്നു. എ.ഡി.ജി.പി അജിത് കുമാര്‍ പറഞ്ഞിട്ടാണ് താന്‍ വിളിക്കുന്നതെന്ന് ഈ മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി. ഐ.ജി. പി. വിജയന്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതിയുടെയോ വാഹനത്തിന്റെയോ ലൊക്കേഷനുകള്‍ അന്വേഷിച്ചിട്ടില്ലെന്നും പകരം യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും ക്ഷേമവും സുരക്ഷയും മാത്രമാണ് തിരക്കിയതെന്നും അദേഹം പറയുന്നു. വാഹനത്തെ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആദ്യ വിവര മൊഴി ഘട്ടങ്ങള്‍ തോറും മാറ്റി എഴുതിക്കാനും വിവിധ പോലീസ് സ്റ്റേഷനുകളില്‍ മാറ്റി മാറ്റി നല്‍കാനും നിര്‍ദേശിച്ചു. സാക്ഷി രത്‌നഗിരിയിലേക്ക് പുറപ്പെട്ടതും നീക്കങ്ങള്‍ ഏകോപിപ്പിച്ചതും പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു എസ്.പി, ഒരു ഡിവൈ.എസ്.പി, എസ്.ഐ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പറയുന്നു.

2023 ഏപ്രിൽ 4 ന് പന്ത്രണ്ട് മണിക്ക് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി, കേസിന്റെ അന്വേഷണത്തിന് വേണ്ടി സ്വകാര്യ വാഹനത്തില്‍ മഹാരാഷ്ട്രയിലെ രത്നഗിരിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്നോവ വാഹനത്തില്‍ രത്നഗിരിയിലേക്ക് തിരിച്ചു. പിറ്റേ ദിവസം ഒരു മണിക്ക് രത്നഗിരിയില്‍ എത്തുന്നു. പോകുന്ന വഴിയില്‍ ഉടനീളം ഡിവൈ.എസ് പി , സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഷാറൂഖ് സൈഫിയുടെ ലൊക്കേഷനും സാമൂഹിക മാധ്യമങ്ങളില്‍ ലഭ്യമായ ഫോട്ടോകളും മറ്റു വിവരങ്ങളും കൈയ്യിലുണ്ടായിരുന്നു. അന്നത്തെ ഡി.ജി.പിയെ ബന്ധപ്പെടാൻ ഫോണില്‍ വിളിച്ചെങ്കിലും ആദ്യം കിട്ടിയില്ല. പിന്നീട് ഡി.ജി.പി തിരിച്ചു വിളിച്ചു. എസ്.പി യുടെ നിർദേശപ്രകാരം രത്നഗിരി റെയില്‍വേ പോലീസ് സ്റ്റേഷനിലേക്ക് പോയി. അതനുസരിച്ച് രണ്ട് മണിയോടെ അവിടെ എത്തി. ആ സമയം ഷാറൂഖ് സൈഫി അവിടെ ലോക്കപ്പില്‍ ഉണ്ടായിരുന്നു. അയാളെ കാണുകയും, പ്രാഥമിക കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.അടുത്ത ദിവസം രാവിലെ വീണ്ടും റെയില്‍വേ പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പ്രതിയെ വിട്ടുതന്നില്ല. ഈ സമയത്തെല്ലാം ഉയർന്ന ഉദ്യോഗസ്ഥർ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. എട്ട് മണിക്ക് ഭീകരവിരുദ്ധ സേന ഐ.ജി: വിജയന്‍ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പതിനൊന്ന് മണിക്ക് റെയില്‍വേ പോലീസ് സ്റ്റേഷനില്‍ നിന്നും രത്നഗിരി സിറ്റി പോലീസ് സ്റ്റേഷനിലേക്ക് എത്താൻ നിർദ്ദേശം വന്നു. സൈഫിയെ വൈദ്യപരിശോധന നടത്തിയ ശേഷം അവിടെ കൊണ്ടുവരുമെന്നും അവിടെ വച്ച് കൈമാറുമെന്നും അറിയിച്ചതിനെ തുടര്‍ന്ന് അവിടെ പോയി കാത്തിരുന്നു. പിന്നീട് രത്നഗിരി സിറ്റി പോലീസ് സ്റ്റേഷനിലേക്ക് എത്തി. കുറച്ച് സമയത്തിനകം അവിടെ കുറെ ക്യാമറാക്കാര്‍ വരുകയും വാഹനത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തുയും ചെയ്തു. ഷാറൂഖ് സൈഫിയെ കിട്ടിയ ശേഷം പന്ത്രണ്ട് മണിയോടെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഈ സമയത്തും ഇക്കാര്യങ്ങളെല്ലാം എസ്.പിയെയും സംഘത്തെയും അറിയിച്ചിരുന്നു.ആ സമയം ഫോണ്‍ ഓഫ് ചെയ്തു. ഫോണ്‍ വിളികള്‍ക്കും മറ്റുമായി ആശ്രയിച്ചത് ഡ്രൈവറുടെ ഫോണായിരുന്നു.

രാത്രി ഏഴ് മണിയോടെ എസ്.ഐ ഡ്രൈവറുടെ ഫോണില്‍ വിളിച്ച് ഐ.ജി ഫോണില്‍ വിളിക്കുന്നുണ്ടെന്നും ഫോണ്‍ എടുക്കണമെന്നും പറഞ്ഞു. എന്നാല്‍ ആ സമയത്ത് ഫോണ്‍ എടുത്തില്ല, എടുക്കാൻ കഴിയുമായിരുന്നില്ല. കുറച്ച് സമയത്തിനു ശേഷം ഐ.ജി ഡ്രൈവറുടെ ഫോണില്‍ വിളിച്ചു. രാത്രി 9 മണിക്കാണ് അദ്ദേഹം വിളിച്ചു. ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോൾ ഇല്ലായെന്ന് പറഞ്ഞു. ഭക്ഷണം കഴിച്ച് കുറച്ച് വിശ്രമമെടുത്ത് വന്നാല്‍ മതിയെന്നും, ക്ഷീണം ഉള്ളതു കൊണ്ട് തിടുക്കം കൂട്ടി വരരുതെന്നും പറഞ്ഞു. ശ്രദ്ധിച്ച് വന്നാല്‍ മതിയെന്നും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് ആ രാത്രി ഒൻപതര മണിയോടുകൂടി സുരക്ഷിതമായ സ്ഥലത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കുവാനായി വാഹനം നിര്‍ത്തി. ഭക്ഷണം വാങ്ങാനായി ഹോട്ടലില്‍ കയറിയ സമയത്ത് അപരിചിതനായ ഒരാള്‍ ഞങ്ങളുടെ വാഹനത്തിന്റെ അടുത്ത് വന്ന് നിങ്ങള്‍ രത്നഗിരിയില്‍ നിന്നും വരുന്നതാണോ എന്ന് അന്വേഷിച്ചു. ആ അപരിചിതനായ വ്യക്തി അവിടെ നിന്ന് പിന്‍വാങ്ങുകയും കുറച്ച് സമയത്തിനു ശേഷം വാഹനത്തിനടുത്തേക്ക് രണ്ടിലധികം ആളുകളുമായി അപ്രതീക്ഷിതമായി പാഞ്ഞെടുത്തു. അവർ വാഹനത്തിന് അകത്ത് ഉണ്ടായിരുന്ന പ്രതി ഷാറൂഖ് സൈഫിയുടെയും മറ്റുള്ളവരുടെയും ചിത്രങ്ങള്‍ എടുക്കാൻ ശ്രമിച്ചു. ഇതു കണ്ട ഡ്രൈവർ അവരെ തടയുവാന്‍ ശ്രമിച്ചു. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് അവര്‍ തുടര്‍ന്നും പ്രതിയുടെയും വാഹനത്തിന്റെയും ചിത്രങ്ങള്‍ എടുക്കുകയും പിന്നീട് അവരെ തള്ളിമാറ്റുകയും ചെയ്തു. അവർ പിന്‍മാറിയതോടെ കേരളത്തിലേക്ക് യാത്ര തുടരുകയും ചെയ്തു.
കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ വാഹനത്തിനടുത്ത് വന്ന അപരിചിതനായ വ്യക്തി ബൈക്കിൽ പിന്തുടരുന്നതായി മനസ്സിലാക്കുകയും അതിന് പിന്നിലായി നേരത്തെ വാഹനത്തിന് അടുത്ത് പാഞ്ഞെത്തിയവര്‍ ഇന്നോവ കാറിൽ ബൈക്കിൽ യാത്ര ചെയ്തവനെ പിന്തുടര്‍ന്ന് വരുന്നതായി മനസ്സിലാക്കുകയുണ്ടായി. ഇവരുടെ നീക്കത്തിൽ സംശയം തോന്നുകയും പ്രതിയുടെയും ഞങ്ങളുടെയും സുരക്ഷ അപകടത്തിലാണെന്ന് മനസ്സിലായ സമയത്ത് ഈ വിവരം പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം വാഹനത്തിന്റെ ദിശ മാറ്റി കണ്ണില്‍പ്പെടാതെ യാത്ര തുടര്‍ന്നു. ടോള്‍ പ്ലാസ കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് ഒരു വയലില്‍ സുരക്ഷിതമായി വാഹനം നിര്‍ത്തി മാറിനിന്നു. പിന്നീട് രാത്രി 12 മണിയോടെ മറ്റൊരു ഫോര്‍ച്യൂണര്‍ വാഹനത്തില്‍ സൈഫിയെ മാറ്റി സുരക്ഷിതമായി യാത്ര തുടര്‍ന്നു തലപ്പാടി ടോള്‍ പ്ലാസയിലൂടെ കേരളത്തിലേക്ക് എത്തി. തലപ്പാടിയില്‍ ആ സമയം ധാരാളം മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയുമായി നല്‍പ്പുണ്ടായിരുന്നു.

കണ്ണൂര്‍ കാടാച്ചിറ വഴി യാത്ര ചെയ്തു. കാടാച്ചിറ എത്തിയ സമയം ഫോര്‍ച്യൂണറിന്റെ പുറകിലെ ഇടതുഭാഗത്തുള്ള ടയര്‍ പഞ്ചറായി. ഈ സമയം ചില മാധ്യമപ്രവര്‍ത്തകര്‍ അവിടെ എത്തുകയും, പ്രതിയുടെ ചിത്രങ്ങള്‍ എടുക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഈ വിവരം ഞാന്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു. എന്നാല്‍ അവിടെയെത്തിയ മറ്റൊരു വാഹനവും കേടായി. മൂന്നാമത് വന്ന ആ വാഹനത്തിലാണ് യാത്ര തുടർന്നത്.പിന്നീട് പ്രതിയെ അന്വേഷണ സംഘത്തിന് കൈമാറി.
പത്രക്കാര്‍ വന്നതിനു ശേഷം അസി. ഡി.ജി.പിക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്തു. ഓരോ ഘട്ടങ്ങളിലായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രഥമ വിവര മൊഴി തയ്യാറാക്കാന്‍ അഡീ. ഡി.ജി.പി നിര്‍ദ്ദേശിച്ചിരുന്നു. ആദ്യം മഞ്ചേശ്വരത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാക്കി അയച്ചെങ്കിലും പിന്നീട് വേണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് പോലീസ് സ്റ്റേഷനുകള്‍ മാറ്റി അവസാനം ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു..എസ്.ഐ 11 മണിയോടെ വിളിച്ചുരുന്നു.
ഐ.ജി: പി .വിജയൻ വാഹനത്തിന്റെ നമ്പരോ ലൊക്കേഷനോ ചോദിച്ചിട്ടില്ല. വാഹനത്തിന്റെ അവസ്ഥയെക്കുറിച്ചാണ് ചോദിച്ചത്. മാത്രമല്ല, ഐ ജി.സുരക്ഷിതത്വത്തെക്കുറിച്ചും പ്രതിയുടെ സുരക്ഷയെക്കുറിച്ചുമുള്ള വിവരങ്ങളും മാത്രമാണ് തിരക്കിയത്. ആകെ ഒരു മിനിറ്റ് മാത്രമാണ് അദ്ദേഹം സംസാരിച്ചത്.
പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം പോലീസ് ഓഫീസര്‍മാരെ കൂടാതെ ന്യൂസ് ചാനലിലെ @@@@@@@ അദ്ദേഹം എഴ് മണിയോടെ വിളിച്ചിരുന്നു.
ഒരു ഐ.എസ് ഉദ്യോഗസ്ഥൻ പറഞ്ഞിട്ടാണ് വിളിച്ചതെന്നാണ് പറഞ്ഞത്. എങ്ങനെയാണ് വരുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല


ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്; അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ







