മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് യുവാക്കളുടെ ക്രൂരമർദനമേറ്റതായി പരാതി. പോയിന്റ്സ്മാനായി ജോലി ചെയ്യുന്ന വാഴക്കാട് സ്വദേശി ഷവ്വാഫ് (32) ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ രണ്ടുയുവാക്കൾക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ കണ്ണൂർ എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് എടുത്ത് എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു പ്രതികൾ. ഇത് ശ്രദ്ധയിൽപ്പെട്ട ടിടിഇ പ്രതികളുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ട്രെയിൻ പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ രണ്ടുപേരും ഇറങ്ങി. ട്രെയിനിന് പുറത്തുനിന്ന് ടിടിഇയെ അസഭ്യംപറയാൻ തുടങ്ങി.
ഇതിനിടെ സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഷവ്വാഫ് ഇത് മൊബൈൽ ഫോണിൽ പകർത്തി.ഇതിൽ പ്രകോപിതരായ യുവാക്കൾ ഷവ്വാഫിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൂക്കിന് ഇടിക്കുകയും കഴുത്തിന് പിടിച്ച് തള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ഇദ്ദേഹത്തിന്റെ മുഖം, മൂക്ക്, കഴുത്ത്, കൈകാലുകൾ എന്നിവയ്ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ:അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു, കഡാവർ നായകളും
EXCLUSIVE സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസംഘടന: നടി പ്രിയങ്കാ നായര്‍ വൈസ് ചെയര്‍പേഴ്സണാകും; യു.ഡി.എഫ്. സാംസ്കാരിക ചേരിയില്‍ നിന്ന് അക്കാദമി തലപ്പത്തേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍







