ഇടുക്കി: ഉടുമ്പഞ്ചോലയിൽ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ റിമു (20) ആണ് ഉടുമ്പഞ്ചോല പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന സംസാരിക്കാനും കേൾക്കാനും ശേഷിയില്ലാത്ത പെൺകുട്ടിയെ പ്രതി വായപൊത്തിപ്പിടിച്ച് അടുത്തുള്ള ഏലത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് വൈകീട്ട് ഏഴരയോടെ പെൺകുട്ടി സ്വമേധയാ വീട്ടിൽ തിരിച്ചെത്തി. വിവരങ്ങൾ ചോദിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഉടുമ്പൻചോല പോലീസ് ഉടൻതന്നെ തിരച്ചിൽ ആരംഭിക്കുകയും രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ തനിക്ക് 20 വയസ്സുണ്ടെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ, താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ 16 വയസ്സ് പ്രായം രേഖപ്പെടുത്തിയ ആധാർ കാർഡ് ലഭിച്ചു. ഇതേത്തുടർന്ന് ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിരുന്നു. എന്നാൽ, പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജരേഖ ചമച്ചതിനടക്കം ഇയാൾക്കെതിരേ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; ഓഗസ്റ്റ് 10 മുതൽ, കിറ്റിൽ 16 ഇനം സാധനങ്ങൾ, ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ
നാലുമാസം മുമ്പാണ് റിമു ഉടുമ്പൻചോലയിലെത്തിയത്. ഈ സമയത്ത് പ്രദേശത്ത് ഒരു പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. നാലുദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.


കൃഷ്ണപിള്ള സ്മാരക ഭൂമി റദ്ദാക്കിയ സർക്കാർ നടപടി ചരിത്രപരമായ വങ്കത്തമെന്ന് സജി ചെറിയാൻ; ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്നും ആരോപണം







