“ചിരി വരാത്ത മുഖം തന്നെ അപ്പോളജി” ; പേളി മാണിക്ക് വേണ്ടി വാളെടുത്ത് ആർജെ അഞ്ജലി, ട്രോളായി വീണ്ടും മറുപടി; അഞ്ജലിയ്ക്കും രക്ഷയില്ല!

RJ Anjali Pearly Mani NEET protest controversy social media ആർജെ അഞ്ജലി പേളി മാണി ചിത്രം
ജന്ദർ മന്ദിറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സമരം ചെയ്തപ്പോൾ സിനിമാ-രാഷ്ട്രീയ-സാമൂഹിക രംഗത്ത് നിന്നുള്ള നിരവധി പേരും പൊതുജനങ്ങളും പിന്തുണ അറിയിച്ച് എത്തിയിരുന്നു. എന്നാൽ പേളി മാണിയെ പോലെയുള്ള ചില ഇൻഫ്ലൂവൻസേഴ്സും സെലിബ്രിറ്റികളും വിഷയത്തിൽ ന്യൂട്രലായ നിലപാടാണ് സ്വീകരിച്ചത്. ഇത് മനസിലാക്കിയ ജനങ്ങൾ അവരെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇത്തരം ചോദ്യം ചെയ്യലിൽ പ്രകോപിതയായ പേളി മാണി പിന്നീട് പങ്കുവെച്ച പോസ്റ്റുകളും വാക്കുകളും വൈറലായി. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പേളി മടിച്ചതിനാൽ വലിയ രീതിയിലുള്ള വിമർശനവും പരിഹാസവും ട്രോളും അൺഫോളോയുമെല്ലാം അവർക്ക് നേരിടേണ്ടി വന്നു.
സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നുവെന്ന് മനസിലാക്കിയപ്പോൾ കഴിഞ്ഞ ദിവസം പേളി മാണി വിശദീകരണവും മാപ്പ് പറച്ചിലുമായി രംഗത്തെത്തി. എന്നാൽ ആ വീഡിയോയ്ക്കും വലിയ സ്വീകാര്യത ലഭിച്ചില്ലെന്ന് മാത്രമല്ല, കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടതായും വന്നു. ആത്മാർത്ഥതയില്ലാതെ ആരോ പഠിപ്പിച്ച് വിട്ട വിശദീകരണമാണ് പേളി നൽകിയതെന്നും ഒന്നിനും വ്യക്തതയില്ലെന്നുമായിരുന്നു ക്ലാരിഫിക്കേഷൻ വീഡിയോയ്ക്ക് ആളുകളിൽ നിന്നും വന്ന പ്രതികരണങ്ങൾ.
എന്നാൽ ചിലർ പേളിയെ അനുകൂലിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ ഒരാളായിരുന്നു അവതാരകയായ ആർജെ അഞ്ജലി. “മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെ?” എന്നാണ് പേളിയെ പിന്തുണച്ച് അഞ്ജലി കുറിച്ചത്. സദാ ചിരിച്ച് മാത്രം (കാലിൻ ചുവട്ടിലെ മണ്ണ് മാറി പോയാലും) കണ്ടിട്ടുള്ളവരാണ് എന്നും, അപ്പോളജി പറയുമ്പോഴും ഇത്രയധികം ചോദ്യം ചെയ്യപ്പെടുന്നത് എന്തിനാണെന്നും അഞ്ജലി ചോദിച്ചു. ചിരിച്ചു കൊണ്ട് അപ്പോളജി പറയാനാകില്ലല്ലോ എന്നും, ചിരി വരാത്ത, പിടിച്ചു കെട്ടിയ മുഖം തന്നെ അപ്പോളജിയാണെന്നും അഞ്ജലി പറഞ്ഞു. തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ എന്നും, മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെയാണെന്നും, രാഷ്ട്രീയം വേറെയാകാമെന്നും അഞ്ജലി കുറിച്ചു.
“പറഞ്ഞതിൽ തെറ്റുണ്ടാകാം. മാപ്പ്… അതിന് പക്ഷെ തെറ്റ് പറ്റിയതായി സമ്മതിച്ചു എന്ന ഒരേ ഒരു അർഥമെ ഉണ്ടാകൂ” എന്നാണ് പേളിയുടെ വീഡിയോയ്ക്ക് വന്ന ചില കമന്റുകളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് അഞ്ജലി കുറിച്ചത്.
എന്നാൽ പേളിയെ പിന്തുണച്ചതിന്റെ പേരിൽ അഞ്ജലിക്കെതിരെയും സോഷ്യൽ മീഡിയ തിരിഞ്ഞു. അഞ്ജലിയുടെ പിന്തുണ വെറും കാട്ടിക്കൂട്ടൽ ആയിരുന്നുവെന്ന് കണ്ടാൽ അറിയാമെന്നും, ആത്മാർത്ഥതയുള്ള ആളാണെങ്കിൽ വീഡിയോ നേരെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാമായിരുന്നല്ലോ എന്നും ആളുകൾ ചൂണ്ടിക്കാട്ടി. എന്നാൽ ലിങ്ക് വെച്ച് സ്റ്റോറി ഇട്ട് വീഡിയോ യുട്യൂബിൽ കയറ്റുകയാണ് അഞ്ജലി ചെയ്തതെന്നും, അവിടെയും റീച്ചും വ്യൂവേഴ്സും ഉണ്ടാക്കണം എന്ന ഉദ്ദേശം മാത്രമായിരുന്നു എന്നുമാണ് ആളുകൾ അഭിപ്രായപ്പെട്ടത്.
കുറച്ച് നാളുകൾക്ക് മുമ്പ് ഒരു പ്രാങ്ക് കോളിന്റെ പേരിൽ വലിയ വിമർശനം ഏറ്റുവാങ്ങിയ ആളാണ് ആർജെ അഞ്ജലി. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എന്ന് അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെയും സഹപ്രവർത്തക നിരഞ്ജനയുടെയും വീഡിയോ ആയിരുന്നു അതിന് കാരണം. സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണമെങ്കിൽ എത്രയാണ് റേറ്റ് എന്നാണ് ഇരുവരും അന്ന് വീഡിയോയിൽ ചോദിച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിൽ സമൂഹമാധ്യമത്തിൽ ഇരുവരെയും വിമർശിച്ചുകൊണ്ടുള്ള കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.