ജയസൂര്യ നായകനായ ആട് എന്ന ചിത്രത്തിൽ റേയ്ച്ചലായി അഭിനയിച്ച ആതിര വിവാഹിതയാകാനൊരുങ്ങുകയാണിപ്പോൾ.ആതിരയുടെ അമ്മ ഹേന ചന്ദ്രനാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കിട്ടത്. ആട് സിനിമയിൽ ജയസൂര്യയുടെ സഹോദരപുത്രിയായാണ് ആതിര പട്ടേൽ അഭിനയിച്ചത്.രസകരമായ കുറിപ്പാണ് ആതിരയുടെ വിവാഹവാർത്ത അറിയിച്ചുകൊണ്ട് ഹേന പങ്കുവെച്ചത്. കല്യാണം കഴിക്കാനുള്ള ആതിരയുടെ തീരുമാനം വീട്ടിലുള്ളവർക്കെല്ലാം അവിശ്വസനീയം ആയിരുന്നുവെന്നാണ് ഹേന പറയുന്നത്.
ആതിരയുടെ വിവാഹം കഴിക്കാനുള്ള തീരുമാനവും പ്ലാനിങും കേട്ട് തന്‍റെ ‘കിളികൾ പറന്നു’പോയതും പിന്നീട് ആതിരയുടെ വരനെയും ബന്ധുക്കളെയും കണ്ടുമുട്ടിയ അനുഭവങ്ങളും, അതിനു ശേഷം മാത്രം വിശ്വസിക്കാനായ അവസ്ഥയും എല്ലാം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട് .
പാലക്കാട് സ്വദേശിയായ ആനന്ദാണ് വരൻ.ആനന്ദ് കൊച്ചിയിൽ ഡിജിറ്റൽ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ് ആയി ജോലി ചെയ്യുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഡിസംബറിൽ വിവാഹം.
സംസ്‌കൃത സിനിമയായ ഇഷ്ടിയാണ് ആതിരയുടെ ആദ്യ സിനിമ.കർണാടക സ്വദേശി അരവിന്ദിന്റേയും മലയാളിയായ ഹേനയുടെയും മകളായ ആതിര ഇരിഞ്ഞാലക്കുട സ്വദേശിയാണ്.
അശ്വിൻ പോലും പ്രതീക്ഷിച്ചില്ല! ദിയയുമായുള്ള കല്യാണത്തിന് ശേഷം ഭാര്യവീട്ടിൽ സംഭവിച്ച ആ ഞെട്ടിക്കുന്ന മാറ്റം
ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രി പൂർത്തിയാക്കിയ ആതിര ഹ്രസ്വചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. അങ്കമാലി ഡയറീസ്, സൺഡേ ഹോളിഡേ, ഭൂതകാലം, കോണ്ടസ്സ എന്നിവയാണ് ആതിരയുടെ മറ്റു സിനിമകൾ.


ലൗലജൻ വരുന്നു! ഒടുവിൽ ലാലേട്ടൻ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മോഹൻലാലിന്റെ കുറിപ്പ്! അതിമനോഹരത്തില്‍ മീഡിയ പാര്‍ട്ണറായി മംഗളം ടിവിയും







