ലൗലജൻ വരുന്നു! ഒടുവിൽ ലാലേട്ടൻ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മോഹൻലാലിന്റെ കുറിപ്പ്! അതിമനോഹരത്തില്‍ മീഡിയ പാര്‍ട്ണറായി മംഗളം ടിവിയും

തിരുവനന്തപുരം: സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ‘അതിമനോഹരം’ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഡിസംബർ 24-നാണ് സിനിമയുടെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

“അവൻ ‘കുടുംബം’ എന്ന് വിളിക്കുന്നവർക്കിടയിലാണ് അവന്റെ ലോകം ആരംഭിക്കുന്നതും അവസാനിക്കുന്നതും” എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തീയതി ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം ഇതിനോടകം പൂർത്തിയായതായി സംവിധായകൻ തരുൺ മൂർത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ലൗലജൻ എന്ന എസ്.ഐ: ‘ലൗലജൻ’ എന്ന പോലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും ഒപ്പം അതിനിടയിലുണ്ടാകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് സൂചനകൾ. തൊടുപുഴയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. ഇതിനുപുറമെ രണ്ടാഴ്ചയോളം കൊച്ചിയിലും ചിത്രീകരണം നടന്നു. ഇനി തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പൂർത്തിയാക്കാനിരിക്കുന്നത്. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ഇൻഡസ്ട്രിയിൽ ഈ പ്രോജക്റ്റിനുള്ളത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.