നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത 19 വയസുകാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് വിദ്യാർത്ഥി ആക്രമണത്തിന് ഇരയായത്. ബെംഗളൂരു ബെൽ സർക്കിളിൽ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ സംഘം വിദ്യാർത്ഥിയെ അക്രമിച്ചത്. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ വഴി തടഞ്ഞുനിർത്തിയ അക്രമികൾ, “മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?” എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം അഴിച്ചുവിട്ടത്. മരത്തടികൾ കൊണ്ടുള്ള അടിയേറ്റ് വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി
നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരായി നടന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്റ് സ്തംഭിപ്പിക്കുകയാണ്. “അമിത് ഷാ പാർലമെന്റ് സമുച്ചയത്തിൽ വരുന്നുണ്ട്, പക്ഷെ സഭയിലേക്ക് കയറില്ല” എന്നായിരുന്നു കോൺഗ്രസ് എംപി പ്രമോദ് തിവാരിയുടെ വിമർശനം. “ലാത്തിച്ചാർജിനും സ്ത്രീകളോടുള്ള അനാദരവിനും AK-47 പ്രയോഗത്തിനും ജിതേന്ദ്ര സിങ്ങിന് മറുപടി പറയാൻ കഴിയില്ല, അമിത് ഷായ്ക്ക് മാത്രമേ അതിന് കഴിയൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന്
ജന്ദർ മന്ദിറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സമരം ചെയ്തപ്പോൾ സിനിമാ-രാഷ്ട്രീയ-സാമൂഹിക രംഗത്ത് നിന്നുള്ള നിരവധി പേരും പൊതുജനങ്ങളും പിന്തുണ അറിയിച്ച് എത്തിയിരുന്നു. എന്നാൽ പേളി മാണിയെ പോലെയുള്ള ചില ഇൻഫ്ലൂവൻസേഴ്സും സെലിബ്രിറ്റികളും വിഷയത്തിൽ ന്യൂട്രലായ നിലപാടാണ് സ്വീകരിച്ചത്. ഇത് മനസിലാക്കിയ ജനങ്ങൾ അവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇത്തരം ചോദ്യം ചെയ്യലിൽ പ്രകോപിതയായ പേളി മാണി പിന്നീട് പങ്കുവെച്ച പോസ്റ്റുകളും വാക്കുകളും വൈറലായി. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പേളി മടിച്ചതിനാൽ വലിയ രീതിയിലുള്ള
മുംബയ്: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ മുംബൈയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പൊലീസുകാരൻ യുവതിയെ മോശമായി സ്പർശിച്ചു . സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പൊലീസുകാരനെതിരെ വിമർശനം ശക്തമാവുകയാണ്. അതേസമയം, തങ്ങളുടെഭാഗം ന്യായീകരിച്ച് മുംബയ് പൊലീസ് രംഗത്തെത്തി. ദാദറിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സിവിൽ വസ്ത്രം ധരിച്ചെത്തിയ പൊലീസുകാരൻ ആൾക്കൂട്ടത്തിനിടയിൽവച്ച് പെൺകുട്ടിയുടെ നെഞ്ചിൽ മോശമായി സ്പർശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മുംബയ് കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്‌വാദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.’ഇതെന്തു പെരുമാറ്റമാണ് മുംബയ് പൊലീസ്? എന്തിനാണ് യുവതികളായ പ്രതിഷേധക്കാരെ പുരുഷ പൊലീസ്




