“നീ മോദിയുടെ രാജി ആവശ്യപ്പെടുമോ?”; മരത്തടികൾ കൊണ്ടുള്ള ക്രൂര മർദ്ദനം; ഫ്രീഡം പാർക്ക് നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ അനുഭവിക്കേണ്ടി വന്നത്!

Bengaluru NEET protest student assaulted Freedom Park Jalahalli police ബെംഗളൂരു നീറ്റ് വിദ്യാർത്ഥി മർദ്ദനം ചിത്രം
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത 19 വയസുകാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് വിദ്യാർത്ഥി ആക്രമണത്തിന് ഇരയായത്. ബെംഗളൂരു ബെൽ സർക്കിളിൽ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ സംഘം വിദ്യാർത്ഥിയെ അക്രമിച്ചത്. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാർത്ഥിയുടെ വഴി തടഞ്ഞുനിർത്തിയ അക്രമികൾ, “മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?” എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം അഴിച്ചുവിട്ടത്. മരത്തടികൾ കൊണ്ടുള്ള അടിയേറ്റ് വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അക്രമികൾ എല്ലാവരും മുഖം മറച്ചിരുന്നുവെന്ന് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് ജാലഹള്ളി പോലീസ്.
നീറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അടുത്തിടെ മറ്റൊരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.  ദില്ലിയിലെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് 25കാരിക്കെതിരെ പൊലീസ് കേസെടുത്തതും ഇതിന് സമാനമായ പശ്ചാത്തലത്തിലാണ്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.