ആര്‍.എസ്.എസിന്റെ മൂന്നാം നമ്പര്‍ ശത്രു ജോണ്‍ ബ്രിട്ടാസ്‌; പരീക്ഷാത്തട്ടിപ്പ് സമരം രാഷ്ട്രീയവത്കരിച്ചതില്‍ ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യപങ്കെന്ന് ആര്‍.എസ്.എസ്.മുഖപത്രം ഓര്‍ഗനൈസര്‍

ന്യൂഡൽഹി: നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരം വിദ്യാര്ത്ഥി വിഷയം എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കപ്പെട്ടുവെന്ന് ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസർ’. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ആരംഭിച്ച പ്രക്ഷോഭത്തെ ചില പ്രമുഖ രാഷ്ടീയ നേതാക്കളും വിവാദ വ്യക്തിത്വങ്ങളും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി മാറ്റിയെടുത്തു എന്ന് ചൂണ്ടിക്കാട്ടി തയ്യാറാക്കിയ വിശകലന ലേഖനത്തിലാണ് ആരോപണം.

വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത ‘വിവാദ വ്യക്തിത്വങ്ങളുടെ’ പട്ടികയിൽ സി.പി.ഐ.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിന്റെ പേരും ഓർഗനൈസർ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി എന്ന വ്യാജേന എത്തിയ പ്രതിപക്ഷ നേതാക്കൾ, വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന രാഷ്ട്രീയ നീക്കത്തിലേക്ക് സമരത്തിന്റെ ദിശ മാറ്റിയെന്നാണ് ലേഖനത്തിൽ പറയുന്നത്.

ജോൺ ബ്രിട്ടാസിന് പുറമെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്ര യാദവ്, ടെലിവിഷൻ താരം രഘു റാം, സംയുക്ത കിസാൻ മോർച്ച നേതാക്കൾ എന്നിവരുടെ സാന്നിധ്യവും പ്രക്ഷോഭത്തിൽ ഉണ്ടായതായി ഓർഗനൈസർ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർത്ഥി സമരം പിന്നീട് സർക്കാരിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും എതിരെയുള്ള പ്രചാരണ വേദി മാത്രമായി മാറിയെന്നും ഓർഗനൈസറിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.