സിജെപി പ്രതിഷേധങ്ങൾക്ക് എതിരെ കേരളത്തിൽ കേസെടുത്ത സംഭവം; പ്രതികരിച്ച് രമേശ് ചെന്നിത്തല

കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാധാരണ കേസ് എടുക്കാറില്ലെന്നും എന്താണെന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ഇവിഎം ഹാക്കിങ് ആരോപണത്തിലും മന്ത്രി മറുപടി നൽകി. അങ്ങനെ ഹാക്കിംഗ് നടക്കില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ ശരിയല്ല. വിശദമായി പരിശോധന പാർട്ടി നടത്തുമെന്നും വ്യക്തതയില്ലാത്ത കാര്യങ്ങളായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

അവയവ കച്ചവടമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ചത്. എസ്ഐടി ഉടൻ അന്വേഷണം തുടങ്ങും. അവയവ കച്ചവടം അംഗീകരിക്കില്ല. കർശനമായി നിയന്ത്രിക്കും. പി.കെ.ശ്രീമതിക്കെതിരെ വ്യാജ പ്രചാരണം ആര് നടത്തിയാലും ശരിയല്ല. മുഖ്യമന്ത്രി തനിക്ക് പരാതി കൈമാറി. ശ്രീമതിയെ പോലെ ഒരാളെ മര്യാദയുള്ളില്ലാതെ അപമാനിച്ചു. ശക്തമായ നടപടി ഉണ്ടാകും. തൊടുപുഴയിൽ പോലീസുകാർ മദ്യപിച്ച സംഭവത്തിൽ എസ്പിയുടെ റിപ്പോർട്ട് കിട്ടട്ടെയെന്നും മന്ത്രി പറഞ്ഞു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.